ക്ഷേത്രക്കുളത്തില്‍ വിദ്യാര്‍ത്ഥിയെ കാണാതായി

 


ക്ഷേത്രക്കുളത്തില്‍ വിദ്യാര്‍ത്ഥിയെ കാണാതായി
തിരുവനന്തപുരം: ക്ഷേത്രക്കുളത്തില്‍ നീന്താനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി. തിരുവനന്തപുരത്ത് ശ്രീവരാഹം ക്ഷേത്രക്കുളത്തില്‍ നീന്താനിറങ്ങിയ പോളിടെക്‌നിക്ക് വിദ്യാര്‍ത്ഥിയായ അഖില്‍ഘോഷി (19)നെയാണ് കാണാതായത്. രണ്ടു കൂട്ടുകാരോടൊപ്പം ചൊവ്വാഴ്ച വൈകിട്ട് ആറരയോടെ നീന്താനിറങ്ങിയ അഖില്‍ഘോഷ് കുളത്തില്‍ മുങ്ങിത്താഴുകയായിരുന്നു.

എയര്‍ ഫോഴ്‌സില്‍ സെലക്ഷന്‍ കിട്ടിയതിനെ തുടര്‍ന്ന് കുറച്ചുനാളായി അഖില്‍ഘോഷും കൂട്ടുകാരും ശ്രീവരാഹം ക്ഷേത്രക്കുളത്തില്‍ നീന്തല്‍ പരിശീലനം നടത്തി വരികയായിരുന്നു. ചൊവ്വാഴ്ച മറ്റൊരു കൂട്ടുകാരനോടൊപ്പമാണ് നീന്താനിറങ്ങിയത്. മറ്റൊരാള്‍ കുളക്കരയില്‍ ഇരുന്നു. പടിഞ്ഞാറേ അറ്റത്തു നിന്ന് ഏതാണ്ട് 75 മീറ്റര്‍ അകലെ കുളത്തിന്റെ മദ്ധ്യത്തിലുളള മണ്ഡപത്തിലേക്കാണ് ഇരുവരും നീന്തിയത് .

കൂട്ടുകാരന്‍ മണ്ഡപത്തിനടുത്തെത്തിയെങ്കിലും അവിടെയെത്തും മുമ്പേ അഖില്‍ ഘോഷിനെ കാണാതായി. കുളത്തില്‍ നീന്തുകയായിരുന്ന ഒരാള്‍ കൂട്ടുകാരന്റെ നിലവിളികേട്ട് ഓടിയെത്തിയെങ്കിലും അഖില്‍ ഘോഷിനെ രക്ഷിക്കാനായില്ല.

Keywords: Kerala, Obituary,Missing, Thiruvananthapuram, Student
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia