ഇളനീര്‍കുല തലയില്‍ വീണ് യുവാവ് മരിച്ചു; കൊലയെന്ന് ബന്ധുക്കള്‍
Oct 31, 2012, 12:30 IST
ADVERTISEMENT
ചൊവാഴ്ച വൈകീട്ട് അയല്‍വാസിയായ നാരായണനോടൊപ്പം കരിക്ക് പറിക്കാനായി തെങ്ങില്‍ കയറിയതായിരുന്നു. മുകളില്‍ നിന്നും കരിക്കിന് കുല വെട്ടി തൊട്ടുതാഴെ ഉണ്ടായിരുന്ന പ്രസാദിന് ഇട്ടുകൊടുക്കുകയായിരുന്നു. എന്നാല്‍ ലക്ഷ്യം തെറ്റി കുല പ്രസാദിന്റെ തലയില്‍ വീഴുകയും കരിക്കോടൊപ്പം പ്രസാദ് തെങ്ങില്‍ നിന്നും നിലത്ത് വീഴുകയുമായിരുന്നു. അബോധാവസ്ഥയിലായ പ്രസാദിനെ ഒഴിവാക്കി നാരായണന് സ്ഥലം വിടുകയും ചെയ്തു.
അപകടം നടന്ന് രണ്ടരമണിക്കുറോളം കഴിഞ്ഞതിനുശേഷമാണ് പ്രസാദിനെ നാട്ടുകാര്‍ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ജില്ലാ ആശുപത്രിയില്‍ എത്തും മുമ്പേ മരിച്ചു. നാരായണന് പ്രസാദിനോട് നേരത്തെ വൈരാഗ്യമുണ്ടായിരുന്നുവെന്നും മനപ്പൂര്‍വം അപകടത്തില്പ്പെടുത്തിയതാണെന്നും പ്രസാദിന്റെ ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ അപകടം പറ്റിയതാണെന്നും പേടിച്ചാണ് പ്രസാദിനെ രക്ഷിക്കാതെ സ്ഥലം വിട്ടതെന്നും നാരായണന് പറയുന്നു.
രതിയാണ് പ്രസാദിന്റെ ഭാര്യ. ഇവര്‍ക്ക് മൂന്നുമക്കളുണ്ട്.
Keywords: Kasaragod, Obituary, Youth, Kerala, Coconut, Tree, Malayalam News, Parappa
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

