കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍- കൂത്തുപറമ്പ് റോഡിലെ ചാലക്കുന്ന് ഇറക്കത്തില്‍ ബൈക് നിയന്ത്രണം വിട്ടുമറിഞ്ഞ് യുവാവ് മരിച്ചു. മാനന്തവാടി കപ്പാട്ട് മലയിലെ നാണുവിന്റെ മകന്‍ അഖിലേഷാണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ബൈക് നിയന്ത്രണം വിട്ട് റോഡിലേക്ക് വീണ അഖിലേഷിനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
എടക്കാട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയതിന് ശേഷം മൃതദേഹം ജില്ലാ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. കണ്ണൂരിലെ ജോലിസ്ഥലത്ത് നിന്നും മാനന്തവാടിയിലെ വീട്ടിലേക്കുളള യാത്രാ മധ്യേയാണ് അപകടമുണ്ടായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.