മോഷണക്കുറ്റത്തിന് കസ്റ്റഡിയിലെടുത്ത യുവതി സ്‌റ്റേഷനില്‍ തൂങ്ങിമരിച്ചനിലയില്‍

 


മലപ്പുറം: (www.kvartha.com 24.04.2014)മോഷണക്കുറ്റത്തിന് ചങ്ങരംകുളം പോലീസ് കസ്റ്റഡിയിലെടുത്ത യുവതി സ്‌റ്റേഷനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍. മാളൂര്‍ സ്വദേശിനി അനീഷ(28) യാണ് മരിച്ചത്.

വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ  സ്‌റ്റേഷനുള്ളിലെ ഫാനില്‍ തൂങ്ങിയനിലയില്‍ മൃതദേഹം കാണപ്പെടുകയായിരുന്നു.  ബസ് യാത്രയ്ക്കിടെ യാത്രക്കാരിയുടെ 10 പവന്‍ സ്വര്‍ണവും എ.ടി.എം കാര്‍ഡും മോഷ്ടിച്ച കുറ്റത്തിന് ബുധനാഴ്ചയാണ്  ചങ്ങരംകുളം പോലീസ് അനീഷയെ കസ്റ്റഡിയിലെടുത്തത്.

അനീഷയുടെ കൈയ്യില്‍ നിന്നും തൊണ്ടിമുതല്‍ പോലീസ് കണ്ടെടുക്കുകയും ചെയ്തിരുന്നു. മോഷണക്കുറ്റം ചുമത്തി സ്‌റ്റേഷനില്‍ ഹാജരാക്കിയെങ്കിലും  ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. വ്യാഴാഴ്ച  രാവിലെ  അറസ്റ്റ് രേഖപ്പെടുത്താനിരിക്കെയാണ് ദുരൂഹ സാഹചര്യത്തില്‍ അനീഷയെ ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത് .
മോഷണക്കുറ്റത്തിന് കസ്റ്റഡിയിലെടുത്ത യുവതി സ്‌റ്റേഷനില്‍ തൂങ്ങിമരിച്ചനിലയില്‍

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി എടപ്പാള്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹത്തില്‍മര്‍ദനമേറ്റ പാടുകളുണ്ടെന്നാണ് വിവരം. അതുകൊണ്ടുതന്നെ വിദഗ്ദ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മാത്രമേ മരണ കാരണം വ്യക്തമാകുകയുള്ളൂ.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം  

Also Read:
ഫര്‍ണിച്ചര്‍ ഷോറും കത്തി നശിച്ചു: ലക്ഷങ്ങളുടെ നഷ്ടം

Keywords:  Malappuram, Woman, Dead Body, Police Station, Police, Custody, Arrest,Hospital, Passenger, Theft, Obituary, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia