Food Poisoning | ട്രെയിനിൽ ഒരേ കോച്ചിൽ സഞ്ചരിച്ച യാത്രക്കാർക്ക് അസ്വസ്ഥത; 2 പേർ മരിച്ചു, 6 പേർ ചികിത്സയിൽ; അന്വേഷണത്തിനൊരുങ്ങി റെയിൽവേ അധികൃതർ
Aug 21, 2023, 12:57 IST
ആഗ്ര: (www.kvartha.com) ഒരേ കോചിൽ സഞ്ചരിച്ച യാത്രാസംഘത്തിലെ രണ്ട് പേർ മരിക്കുകയും ആറുപേർ ആശുപത്രിയിലാകുകയും ചെയ്തതായി അധികൃതർ അറിയിച്ചു. പട്ന-കോട്ട എക്സ്പ്രസ് ട്രെയിനിൽ ഞായറാഴ്ചയായിരുന്നു സംഭവം. സംഘത്തിലെ നിരവധി പേർക്ക് ഛർദിയും ബോധക്ഷയവുമുണ്ടായി. സ്ലീപർ കോചായ എസ് 2വിലെ യാത്രക്കാർക്കാണ് യാത്രക്കിടെ അസ്വാസ്ഥ്യമുണ്ടായത്. വാരാണസിയിൽ നിന്ന് മഥുരയിലേക്കാണ് സംഘം യാത്ര ചെയ്തത്.
ട്രെയിൻ ആഗ്ര കന്റോൺമെന്റ് സ്റ്റേഷനിലെത്തിയപ്പോൾ രോഗബാധിതരായ യാത്രക്കാർക്ക് വൈദ്യസഹായം നൽകി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് റെയിൽവേ അധികൃതർ. രണ്ടുപേരുടെ മരണകാരണം എന്താണെന്നെതിൽ ഇതുവരെ വ്യക്തമായ റിപോർട് ലഭിച്ചിട്ടില്ല. ഛത്തീസ്ഗഡിൽ നിന്നുള്ള സംഘത്തിനാണ് ആരോഗ്യപ്രശ്നങ്ങളുണ്ടായത്.
സംഘം വാരാണസിയിൽ നിന്ന് മഥുരയിലേക്കുള്ള യാത്രയിലായിരുന്നുവെന്ന് നോർത് സെൻട്രൽ റെയിൽവേയുടെ ആഗ്ര ഡിവിഷനിലെ പബ്ലിക് റിലേഷൻസ് ഓഫീസർ (പിആർഒ) പ്രശസ്തി ശ്രീവാസ്തവ പറഞ്ഞു. യാത്രക്കാരിൽ ചിലർക്ക് ഛർദി തുടങ്ങിയതോടെയാണ് റെയിൽവേ അധികൃതർ വിവരം അറിയുന്നത്. പ്രായമായ ഒരു സ്ത്രീ ട്രെയിനിൽ വെച്ചുതന്നെ മരിച്ചു. മറ്റൊരാൾ ചികിത്സക്കിടെയാണ് മരിച്ചത്. നിർജലീകരണമോ ഭക്ഷ്യവിഷബാധയോ ആയിരിക്കാം മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.
എങ്കിലും പോസ്റ്റ്മോർടത്തിന് ശേഷം മരണകാരണം വ്യക്തമാകുമെന്ന് പിആർഒ അറിയിച്ചു. 90 ഓളം പേരാണ് സംഘത്തിലുണ്ടായിരുന്നത്. യാത്രക്കാരിൽ അഞ്ച് പേർ നിലവിൽ റെയിൽവേ ആശുപത്രിയുടെ പരിചരണത്തിലാണ്. ഗുരുതരാവസ്ഥയിലായ മറ്റൊരാളെ ആഗ്രയിലെ എസ്എൻ മെഡികൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. യാത്രക്കാർ എയർകണ്ടീഷൻ ചെയ്യാത്ത സ്ലീപർ കോച് നമ്പർ എസ് -2 ലാണ് യാത്ര ചെയ്തിരുന്നതെന്നും യാത്രക്കാരുടെ വിവരങ്ങൾ ശേഖരിക്കുകയാണെന്നും റെയിൽവേ അറിയിച്ചു.
Keywords: Vomiting, Fainting, Passengers, Traveling, Same, Coach, Train, Food, Poison, 2 Dead, 6 Treatment, Railway, Investigate, Cantonment station, Sunday, Medical aid, Vomiting and fainting among passengers traveling in the same coach; 2 dead, 6 under treatment, Railways to investigate, News, Malayalam.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.