Found Dead | മലയാളി യുവതിയെ ട്രെയിനിലെ ശുചിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

 


വൈക്കം: (KVARTHA) ട്രെയിനിലെ ശുചിമുറിയില്‍ മലയാളി യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. ആറാട്ടുകുളങ്ങര പാലക്കാട്ട് മഠത്തില്‍ പരേതനായ സുരേന്ദ്രന്‍ നായരുടെ മകള്‍ സുരജ എസ് നായര്‍ (45) ആണ് മരിച്ചത്.

ഒഡീഷയിലുള്ള സഹോദരി സുധയുടെ വീട്ടില്‍ പോയ ശേഷം വൈക്കത്തേക്ക് ട്രയിനില്‍ വരുന്നതിനിടെയാണ് സംഭവം. കൂടെ യാത്ര ചെയ്തവരാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് നാട്ടില്‍ കിട്ടിയിട്ടുള്ള വിവരം.



Found Dead | മലയാളി യുവതിയെ ട്രെയിനിലെ ശുചിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി


തിങ്കളാഴ്ച പുലര്‍ചെ ആലപ്പുഴ - ധന്‍ബാദ് എക്‌സ്പ്രസ് ട്രെയിനില്‍ ജോളാര്‍പ്പെട്ടില്‍ വച്ചാണ് സുരജയെ ശുചിമുറിയില്‍ മരിച്ചനിലയില്‍ കണ്ടത്.

Keywords:
News, Kerala, Kerala-News, Obituary, Obituary-News, Vaikom News, Kottayam News, Woman, Found Dead, Train, Lady, Toilet, Vaikom: Woman found dead inside train.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia