ഭാര്യയെയും മക്കളെയും വിഷം കൊടുത്തു കൊന്നശേഷം യുവാവ് തൂങ്ങി മരിച്ചു

 


ബാംഗലൂരു:  (www.kvartha.com 29.03.2014)ഭാര്യയെയും രണ്ട് മക്കളെയും വിഷം കൊടുത്തുകൊന്ന ശേഷം യുവാവ് തൂങ്ങി മരിച്ചു. ബാംഗലൂരു തലഗട്ടപുരയിലെ കൗശിക് പുനീത് ശര്‍മ(40)യാണ് ഭാര്യ ശ്രീലത(36), മക്കളായ കൗസ്തുഭ് (ഒമ്പത്), ശ്രീരക്ഷ(11) എന്നിവരെ കൊന്നശേഷം ജീവനൊടുക്കിയത്.

ഉടുപ്പി സ്വദേശിയാണ് പുനീത് ശര്‍മ. ഏറെക്കാലം അമേരിക്കയിലായിരുന്ന കൂടുംബം മൂന്നു വര്‍ഷം മുമ്പാണ് ബാംഗലൂരുവില്‍  തലഗട്ടപുര വക്കീല്‍ ഗാര്‍ഡനില്‍ വീടുവെച്ച് താമസം ആരംഭിച്ചത്.

റിയല്‍ എസ്‌റ്റേറ്റ് കച്ചവടം നടത്തിവരികയായിരുന്നു പുനീത് ശര്‍മ. ഭാര്യയെയും മക്കളെയും കിടപ്പു മുറിയില്‍ നിലത്ത് മരിച്ചു കിടക്കുന്ന നിലയിലും പുനീതിനെ സ്‌റ്റെയര്‍കേസിന്റെ  ഗ്രില്‍സില്‍ തൂങ്ങിമരിച്ച നിലയിലും കാണുകയായിരുന്നു.

വെള്ളിയാഴ്ച രാവിലെ പുനീതിന്റെ മരുമകള്‍ സുമേഗയും വീട്ടു കാവല്‍ക്കാരനുമാണ് കൂടുംബത്തിന്റെ  കൂട്ട ആത്മഹത്യാ വിവരം  പോലീസിനെ അറിയിച്ചത്.

തലഗട്ടപുര പോലീസ് വീട്ടില്‍ നടത്തിയ അന്വേഷണത്തില്‍ പുനീതിന്റെ ആത്മഹത്യാകുറിപ്പ് കണ്ടെത്തി. നഗരത്തിലെ ഒരു പോലീസ് ഉദ്യോഗസ്ഥനായ ഹൈദരാബാദ് സ്വദേശി റെഡ്ഡി തന്റെ പണവും സ്വര്‍ണവും സ്ഥലവും കൈക്കലാക്കിയതായി കത്തില്‍ ആരോപിക്കുന്നു.

ഭാര്യയെയും മക്കളെയും വിഷം കൊടുത്തു കൊന്നശേഷം  യുവാവ് തൂങ്ങി മരിച്ചു

 മുറിയിലെ ചുമരിലും രക്തം കൊണ്ടും ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.
തന്റെ സ്വത്തുക്കള്‍ മൂത്ത സഹോദരന്റെ മകള്‍ക്കു നല്‍കണമെന്നും കത്തില്‍ വ്യക്തമാക്കുന്നു. റിയല്‍ എസ്‌റ്റേറ്റ് കച്ചവടവുമായി ബന്ധപ്പെട്ട് നേരത്തെ പുനീതിനു നേരെ ഭീഷണി ഉയര്‍ന്നിരുന്നു. ഒരു തവണ കാര്‍ തകര്‍ക്കുകയും ചെയ്തിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read:
കവര്‍ച്ച നടന്ന കട ബൈക്കില്‍ നോക്കിനില്‍ക്കുന്നതിനിടയില്‍ മറ്റൊരു ബൈക്കിടിച്ചു

Keywords:  Bangalore, Children, Wife, Murder, Husband, Udupi, Family, Threatened, Daughter, Brother, Obituary, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia