കശ്മീരില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഗറില്ല പോരാളികള്‍ കൊല്ലപ്പെട്ടു

 


ശ്രീനഗര്‍: ജമ്മുകശ്മീരില്‍ വിവിധയിടങ്ങളിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഗറില്ല പോരാളികള്‍ കൊല്ലപ്പെട്ടു. ഖാസിഗുണ്ട്, ട്രാല്‍ എന്നിവിടങ്ങളില്‍ സുരക്ഷ സേന നടത്തിയ റെയ്ഡിനിടയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഇന്റലിജന്‍സ് റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു ഏറ്റുമുട്ടല്‍. ജയിഷ്ഇമുഹമ്മദിന്റേയും ഹിസ്ബുല്‍ മുജാഹിദ്ദീന്റേയും പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടതെന്ന് സൈനീക വക്താവ് അറിയിച്ചു.
കശ്മീരില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഗറില്ല പോരാളികള്‍ കൊല്ലപ്പെട്ടുഎ.കെ 47 തോക്കുകള്‍, പിസ്റ്റള്‍, സ്‌ഫോടകവസ്തുക്കള്‍ എന്നിവ റെയ്ഡിനിടയില്‍ കണ്ടെത്തിയിട്ടുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്കാണ് ആദ്യ റെയ്ഡുണ്ടായത്. ഖാസിഗുണ്ടിലായിരുന്നു ഇത്. ഗൃഹനാഥനേയും കുടുംബാംഗങ്ങളേയും ബന്ദികളാക്കി കഴിഞ്ഞിരുന്ന തീവ്രവാദിയാണ് കൊല്ലപ്പെട്ടത്.
ജനുവരി 20ന് രാത്രി 7 മണിക്കായിരുന്നു രണ്ടാമത്തെ റെയ്ഡുണ്ടായത്. പുല്വാമ ജില്ലയിലെ ട്രാലിലായിരുന്നു ഇത്.
SUMMARY: Srinagar: Two guerrillas were killed in two separate operations by security forces in Jammu and Kashmir, a defence spokesman said here on Tuesday.
Keywords: Jammu and Kashmir, Jaish-e-Muhammad, Hizbul Mujahideen
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia