ഡാമില്‍ വീണ് രണ്ടര വയസുകാരന്‍ മരിച്ചു; അനുജനെ കാണാതായി, അമ്മയെ രക്ഷപ്പെടുത്തി
Jul 20, 2015, 15:30 IST
ഇടുക്കി: (www.kvartha.com 20.07.2015) ഡാമില്‍ വീണ മൂത്ത കുട്ടിയെ രക്ഷപ്പെടുത്താനായി കൈക്കുഞ്ഞുമായി അമ്മ വെളളത്തില്‍ ചാടി.ആറു മാസം പ്രായമുളള ഇളയ കുട്ടിയുടെ മൃതദേഹം കിട്ടി. രണ്ടര വയസുളള മൂത്ത കുട്ടിക്കായി തെരച്ചില്‍ തുടരുന്നു. അമ്മയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. സൂര്യനെല്ലി ഹാരിസന്‍ പ്ലാന്റേഷന്‍ സെന്റര്‍ ഡിവിഷനില്‍ താമസിക്കുന്ന മുത്തയ്യമുത്തുസെല്‍വി ദമ്പതികളുടെ ഇളയ മകന്‍ പ്രണിതാണ് മരിച്ചത്. മൂത്തമകന്‍ പ്രണവിനായി തെരച്ചില്‍ തുടരുകയാണ്. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം.
വീട്ടുസാധനങ്ങള്‍ വാങ്ങുന്നതിനായി മുത്തുസെല്‍വി കുട്ടികളുമായി സൂര്യനെല്ലി ടൗണിലേക്ക് പോകുന്ന വഴിയാണ് ദുരന്തം. എപ്പോഴും ഉപയോഗിക്കുന്ന പ്രധാനപാത ഉപേക്ഷിച്ച് കുറുക്കുവഴിയായ ചെക്കുഡാമിന്റെ കൈവരിയില്‍കൂടി നടന്നുപോകവെ പ്രണവ് കാല്‍വഴുതി ജലാശയത്തില്‍ വീഴുകയായിരുന്നു. കുട്ടിയെ രക്ഷപ്പെടുത്തുന്നതിനായി അമ്മ ഇളയമകന്‍ പ്രണിതുമായി വെള്ളത്തില്‍ ചാടിയെങ്കിലും രക്ഷപ്പെടുത്താന്‍ സാധിച്ചില്ല. ഇതിനിടയില്‍ പ്രണിതിനെ കാണാതായി. മുത്തുസെല്‍വിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് യുവതിയെ രക്ഷപെടുത്തിയത്.
അല്‍പസമയത്തിനുള്ളില്‍ പ്രണിതിന്റെ ചേതനയറ്റ ശരീരം ജലാശയത്തില്‍ നിന്നും ലഭിക്കുകയും ചെയ്തു. മൂത്തകുട്ടിക്കു വേണ്ടിയുള്ള തെരച്ചില്‍ മൂന്നാറില്‍ നിന്നും എത്തിയ ഫയര്‍ ഫോഴ്‌സ് ജീവനക്കാരും നാട്ടുകാരും തുടരുകയാണ്. അതേ സമയം സംഭവത്തില്‍ ദുരൂഹതയുളളതായി പോലീസ് സംശയിക്കുന്നുണ്ട്.
അല്‍പസമയത്തിനുള്ളില്‍ പ്രണിതിന്റെ ചേതനയറ്റ ശരീരം ജലാശയത്തില്‍ നിന്നും ലഭിക്കുകയും ചെയ്തു. മൂത്തകുട്ടിക്കു വേണ്ടിയുള്ള തെരച്ചില്‍ മൂന്നാറില്‍ നിന്നും എത്തിയ ഫയര്‍ ഫോഴ്‌സ് ജീവനക്കാരും നാട്ടുകാരും തുടരുകയാണ്. അതേ സമയം സംഭവത്തില്‍ ദുരൂഹതയുളളതായി പോലീസ് സംശയിക്കുന്നുണ്ട്.
Keywords : Idukki, Dam, Dead, Obituary, Child, Mother, Missing, Kerala, Pranith.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.