സിറിയയില്‍ ഇരട്ട സ്ഫോടനങ്ങളില്‍ 28 പേര്‍ കൊല്ലപ്പെട്ടു

 


ADVERTISEMENT

സിറിയയില്‍ ഇരട്ട സ്ഫോടനങ്ങളില്‍ 28 പേര്‍ കൊല്ലപ്പെട്ടു
ആലെപ്പോ: സിറിയയിലെ രണ്ടാമത്തെ വലിയ നഗരമായ ആലെപ്പോയിലുണ്ടായ രണ്ട് സ്ഫോടനങ്ങളില്‍ 28 പേര്‍ കൊല്ലപ്പെട്ടു. 235 പേര്‍ക്ക് പരുക്കേറ്റു. സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമാക്കിയായിരുന്നു ഇരു സ്ഫോടനങ്ങളും. വിമതപക്ഷമാണ് സ്ഫോടനത്തിനു പിന്നിലെന്നാണ് സിറിയന്‍ സൈന്യത്തിന്റെ ആരോപണം. വ്യാപാര കേന്ദ്രമായ ആലെപ്പോയില്‍ പ്രസിഡന്റ് ബഷര്‍ അല്‍ ആസാദിനെ പിന്തുണയ്ക്കുന്നവര്‍ക്കാണ് ഭൂരിപക്ഷം. എന്നാല്‍ വിമതപക്ഷം ഇത് പാടേ നിഷേധിച്ചു. തങ്ങളെ അപകീര്‍ത്തിപ്പെടുത്താനായി ഭരണപക്ഷം തന്നെ ആസൂത്രണം ചെയ്ത സ്ഫോടനങ്ങളാണിതെന്ന് വിമതര്‍ ആരോപിച്ചു. അതിനിടെ സിറിയയിലെ ഹോംസ് നഗരത്തില്‍ സൈന്യം ആക്രമണം തുടരുകയാണ്. അഞ്ചു ദിവസമായി നടക്കുന്ന സൈന്യം നടത്തിയ സ്ഫോടനങ്ങളില്‍ ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia