തുരങ്കം തകര്‍ന്ന് ജപ്പാ­നില്‍ 9 മരണം

 


തുരങ്കം തകര്‍ന്ന് ജപ്പാ­നില്‍ 9 മരണം
ടോക്കിയോ: ജപ്പാനിലെ പ്രധാന എക്‌സപ്രസ് ഹൈവേയായ ചുവോയിലെ സസാഗോ തുരങ്കം തകര്‍ന്ന് ഒന്‍പതു പേര്‍ മരിച്ചു. (4.3 കിലോമീറ്ററാണ് സസാഗോ തുരങ്കത്തിന്റെ ആകെ നീളം.). അപകടം നടന്നയുടന്‍ ആളുകള്‍ വാഹനങ്ങള്‍ ഉപേക്ഷിച്ച് കാല്‍നടയായി തുരങ്കത്തിന് പുറത്തുകടന്നതുമൂലം വന്‍ ദുരന്തമൊഴിവായി.

വാഹനങ്ങള്‍ കടന്നുപോകുന്നതിനിടെ തുരങ്കത്തിന്റെ മുകള്‍ഭാഗത്തെ കോണ്‍ക്രീറ്റ് സ്ലാബുകള്‍ ഇളകിവീണതാണ് അപകടത്തിന് കാരണമായത്. തുരങ്കത്തിനുള്ളില്‍ തീപിടിത്തം ഉണ്ടായത് രക്ഷാപ്രവര്‍­ത്തനത്തെ സാ­ര­മാ­യി ബാ­ധിച്ചു.തീപിടിത്തത്തെ തുടര്‍ന്ന് കറുത്ത പുക തുരങ്കത്തില്‍ വ്യാപിച്ചതു മൂലം ഏറെ ശ്രമപ്പെട്ടാണ് അഗ്നിശമന സേന രക്ഷാപ്രവര്‍ത്തനം നടത്തിയ­ത്.
Keywords:  Tokyo, Obituary, Accident, Vehicles, Fire, World, Japan, Concrete, Malayalam News, Kerala Vartha
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia