ആളില്ലാ ലെവല്‍ക്രോസില്‍ ട്രെയിന്‍ കാറിലിടിച്ച് അഞ്ച് പേര്‍ മരിച്ചു
Sep 23, 2012, 23:59 IST
ആലപ്പുഴ: ആളില്ലാ ലെവല്‍ക്രോസില്‍ ട്രെയിന്‍ കാറിലിടിച്ച് അഞ്ച് പേര്‍ മരിച്ചു. അരൂര്‍ റെയില്‍വെ സ്‌റ്റേഷനു സമീപമാണ് അപകടം നടന്നത്.
തിരുനെല്‍വേലിയിലേക്ക് പോകുന്ന ഹാപ്പ എക്‌സ്പ്രസ് കെഎല്‍ 32 സി 276 നമ്പര്‍ ഇന്‍ഡിക്ക കാറില്‍ ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന കുട്ടിയുള്‍പ്പെടെ അഞ്ചുപേരാണ് അപകടത്തില്‍ മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 3.15 മണിയോടെയാണ് സംഭവം.
അരൂര്‍ കളരിക്കല്‍ പടിഞ്ഞാറേക്കളത്തില്‍ സുമേഷിന്റെ (28) ഉടമസ്ഥതയിലുള്ളതാണ് അപകടത്തില്‍പ്പെട്ട ടാക്‌സി കാര്‍. അപകടത്തില്‍ മരിച്ച കുട്ടിയെ തിരിച്ചറിഞ്ഞിട്ടുണ്ട്.
അരൂര്‍ നെയ്ത്തുപുരയ്ക്കല്‍ വിന്‍സന്റിന്റെ മൂന്നര വയസുളള മകന്‍ നെല്ഫിനാണ് മരിച്ചത്. മറ്റുള്ളവരുടെ പേരുവിവരങ്ങള്‍ ലഭിച്ചിട്ടില്ല. മൂന്നുപേര്‍ സംഭവസ്ഥലത്തുവെച്ച് മരിച്ചു. കുട്ടിയും, മറ്റൊരാളും ആശുപത്രിയിലെത്തിക്കുന്ന വഴി മരിക്കുകയായിരുന്നു
ഇടിയുടെ ആഘാത്തതില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. നാട്ടുകാരും ട്രെയിനിലെ യാത്രക്കാരുമാണ് രക്ഷാപ്രര്ത്തനത്തിനത്തിന് നേതൃത്വം നല്‍കിയത്. പൊലീസ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ട്രെയിന്‍ പിടിച്ചിട്ടിരിക്കുന്നതിനാല്‍ മറ്റു ട്രെയിനുകള്‍ വൈകാന്‍ സാധ്യത.
Keywords: Level cross, Railway, Train, Accident, Aroor, Hit, Car, Five dead, Alappuzha, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.