ഇടുക്കി: (www.kvartha.com 20/02/2015) ട്രാക്ടര്‍ മറിഞ്ഞ് തേയില തോട്ടം തൊഴിലാളി മരിച്ചു. ഏലപ്പാറ ബഥേല്‍ പ്ലാന്റേഷന്റെ കോഴിക്കാനം എസ്‌റ്റേറ്റിലെ നേശമണി(54)യാണ് മരിച്ചത്. വെളളിയാഴ്ച രാവിലെ 8.30 ഓടെ തേയില ചെടിക്ക് തളിക്കാനുള്ള മരുന്ന് കയറ്റിയ ടാങ്കറുമായി പോയ ട്രാക്ടര്‍ തിരിക്കുന്നതിനിടെ ടയര്‍ ഊരിത്തെറിച്ച് മറിയുകയായിരുന്നു.
ട്രാക്ടറിന്റെ പിന്‍ഭാഗത്ത് നിന്നു യാത്രചെയ്യുകയായിരുന്ന നേശമണി താഴെ വീഴുകയും വാഹനം ഇയാളുടെ പുറത്തേയ്ക്ക് മറിയുകയുമായിരുന്നു. മറ്റു തൊഴിലാളികള്‍ ചേര്‍ന്ന് ട്രാക്ടര്‍ ഉയര്‍ത്തി നേശമണിയെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. ഭാര്യ: വത്സ.

Keywords : Accident, Dead, Obituary, Kerala, Idukki, Neshamani.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.