നെയ്റോബി: നെയ്റോബിയിലെ വെസ്റ്റ്ഗേറ്റിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടതായി റിപോർട്ട്. തീവ്രവാദികൾ കൊല്ലപ്പെട്ടെന്ന വാർത്ത കെനിയൻ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. മറ്റ് തീവ്രവാദികൾക്ക് പരിക്കേറ്റതായും റിപോർട്ടുണ്ട്.
ജനങ്ങൾ വെസ്റ്റ്ഗേറ്റ് പരിസരത്തുനിന്നും അകലം പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ഇതുവരെ അറുപതിലേറെ പേർ കൊല്ലപ്പെട്ടിട്ടുണ്ട്. 63ലേറെ പേരെ കാണാതായിട്ടുണ്ട്. എത്രപേർ ബന്ദികളായി തുടരുന്നുണ്ടെന്ന് വ്യക്തമല്ല. അതേസമയം ഏറ്റുമുട്ടൽ അവസാന ഘട്ടത്തിലേയ്ക്ക് നീങ്ങുകയാണെന്ന് കെനിയൻ പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.
ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വിയോഗത്തിൽ പ്രസിഡന്റ് ഉഹുറു കെന്യാറ്റ അഗാധ ദുഖം രേഖപ്പെടുത്തി.
വിവിധ വംശജരും വിവിധ സംസ്ക്കാരവും പിന്തുടരുന്നവരാണ് നമ്മൾ. നമ്മുടെ നാനാത്വമാണ് നമ്മുടെ ശക്തി. ഓരോ ജീവനും നഷ്ടമാകുമ്പോൾ പ്രസിഡന്റെന്ന നിലയിൽ, നേതാവെന്ന നിലയിൽ, ഒരു കെനിയക്കാരനെന്ന നിലയിൽ ഞാൻ ഒരുപാട് വേദനിക്കുന്നു. രാജ്യത്തിന്റെ നഷ്ടത്തിൽ നിങ്ങൾ ഒരോരുത്തരും പങ്കാളികളാവുക- തന്റെ അനുശോചന പ്രസംഗത്തിൽ കെന്യാറ്റ വ്യക്തമാക്കി.
അതേസമയം യുഎസ് കെനിയൻ ജനതയ്ക്കൊപ്പമാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറി അറിയിച്ചു.
SUMMARY: As security forces launched "a final assault" to end the siege by al Qaeda-allied al Shabab terrorists, Kenya's President Uhuru Kenyatta said: "We are a multi-ethnic, multi-cultural society. Our diversity is also our strength. As your President, as a leader and as a Kenyan, I feel the pain of every life we've lost, share your grief at our nation's loss."
Keywords: World news, Obituary, Nairobi, Two Indians, Amongst, Killed, 26/11, Style terror attack, Upscale mall, Nairobi, Kenya, Saturday

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.