ഊട്ടിയില്‍ വിനോദയാത്രയ്ക്ക് പോയ മൂന്ന് മലയാളികള്‍ വാഹനാപകടത്തില്‍ മരിച്ചു
May 28, 2012, 10:24 IST
ഊട്ടി: വിനോദയാത്രയ്ക്ക് പോയ മൂന്ന് മലയാളികള്‍ വാഹനാപകടത്തില്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു. തച്ചനാട്ടുകര പാലോട് പാറക്കല്ലില്‍ സുലൈഖ, ജസീല ഇവരുടെ സഹോദരന്‍ അബ്ദുല്‍ മജീദിന്റെ മകള്‍ ഒന്നരവയസുകാരി യാസിറ എന്നിവരാണ് മരിച്ചത്.
ഊട്ടിക്കും ഗൂഡല്ലൂരിനും ഇടയ്ക്കാണ് അപകടമുണ്ടായത്. മുപ്പത്തൊന്നാം ഹെയര്‍ പിന്‍ വളവില്‍ ഇന്നലെ വൈകീട്ട് മൂന്നരയോടെയായിരുന്നു അപകടം. പരുക്കേറ്റവരെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Keywords: Accidental Death, Obituary, National, Malayalees, Ootty
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.