Found Dead | അരുവിക്കരയില്‍ നവവധു ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചനിലയില്‍
Aug 27, 2023, 14:59 IST
തിരുവനന്തപുരം: (www.kvartha.com) അരുവിക്കരയില്‍ നവവധുവിനെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. മുള്ളിലവിലന്‍മൂട് സ്വദേശി അക്ഷയ് രാജിന്റെ ഭാര്യ രേഷ്മ(23)യാണ് മരിച്ചത്. ഞായറാഴ്ച (27.08.2023) പുലര്‍ചെ മൂന്നുമണിയോടെ ആയിരുന്നു സംഭവം.
ഭര്‍തൃവീട്ടിലെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു രേഷ്മയെ കണ്ടെത്തിയത്. ഈ സമയം ഭര്‍ത്താവ് അക്ഷയ് രാജ് വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. രേഷ്മ മുറി തുറക്കാത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ പൊലീസിനേയും പ്രദേശവാസികളെയും വിളിച്ചു വരുത്തുകയായിരുന്നു. മുറി തുറന്നപ്പോള്‍ രേഷ്മയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് വിവരം.
ആര്‍ഡിഒയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും മരണകാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ആറ്റിങ്ങള്‍ സ്വദേശിയാണ് രേഷ്മ. കഴിഞ്ഞ ജൂണിലായിരുന്നു ഇരുവരുടേയും വിവാഹം.
അതേസമയം, രേഷ്മയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ അരുവിക്കര സ്റ്റേഷനില്‍ പരാതി നല്‍കി.
Keywords: News, Kerala, Kerala-News, Obituary, Obituary-News, Husband's House, Thiruvananthapuram News, Aruvikkara News, Bride, Found Hanged, Thiruvananthapuram: Bride found hanged at Aruvikkara.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.