Obituary | തലശേരിയിൽ പുഴയിൽ മരിച്ചത് കൊടുവള്ളി സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂർ: (KVARTHA) തലശേരി നഗരത്തിൽ പുഴയിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു. കൊടുവള്ളി പഴയപാലത്തിന് സമീപത്തെ കെ സുരേഷ് കുമാര്‍ (62) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ കൊടുവള്ളി പാലത്തിന് മുകളില്‍ നിന്നും പുഴയിലേക്ക് ചാടുകയായിരുന്നുവെന്നാണ് വിവരം.
തുടര്‍ന്ന് ഫയര്‍ഫോഴ്‌സും കോസ്റ്റല്‍ പൊലീസും ഉള്‍പെടെ തിരച്ചില്‍ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ശനിയാഴ്ച രാവിലെ തലായി ഹാര്‍ബറിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി തലശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ വിളിക്കുക. ദിശ ഹെൽപ് ലൈൻ ടോൾ ഫ്രീ നമ്പർ: 1056, 0471-2552056)
