യുവ തെലുങ്ക് നടി വാഹനാപകടത്തില്‍ മരിച്ചു; കൂടെയുണ്ടായിരുന്ന സുഹൃത്ത് ഗുരുതരാവസ്ഥയില്‍

 



ഹൈദരാബാദ്: (www.kvartha.com 21.03.2022) യുവ തെലുങ്ക് നടി ഗായത്രി (26) വാഹനാപകടത്തില്‍ മരിച്ചു. സുഹൃത്ത് റാതോഡിനൊപ്പം വീട്ടിലേക്ക് കാറില്‍ പോകവെയാണ് അപകടം നടന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ വഴിയാത്രക്കാരിയായിരുന്ന ഒരു യുവതിയുടെ മുകളിലേക്കാണ് മറിഞ്ഞത്. 

  
യുവ തെലുങ്ക് നടി വാഹനാപകടത്തില്‍ മരിച്ചു; കൂടെയുണ്ടായിരുന്ന സുഹൃത്ത് ഗുരുതരാവസ്ഥയില്‍


ഹോളി ആഘോഷത്തിന് ശേഷം വീട്ടിലേക്ക് വരുന്നവഴി ഗചിബൗലിയില്‍ വച്ചായിരുന്നു സംഭവം. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. മൂവരെയും ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവര്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഗായത്രിയുടെയും യുവതിയുടെയും ജീവന്‍ രക്ഷിക്കാനായില്ല. സുഹൃത്തിന്റെ അവസ്ഥ ഗുരുതരമായി തുടരുകയാണ്.

യുവ തെലുങ്ക് നടി വാഹനാപകടത്തില്‍ മരിച്ചു; കൂടെയുണ്ടായിരുന്ന സുഹൃത്ത് ഗുരുതരാവസ്ഥയില്‍


ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഗായത്രി പ്രശസ്തയാകുന്നത്. ഡോളി ഡിക്രൂസ് എന്നാണ് ഗായത്രിയുടെ യഥാര്‍ഥ പേര്. മാഡം സാര്‍ മാഡം ആന്‍തേ എന്ന വെബ് സീരിസില്‍ വേഷമിട്ടാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്.

Keywords:  News, National, India, Hyderabad, Death, Accidental Death, Obituary, Actress, Entertainment, Cinema, Injured, Telugu actress Gayathri aka Dolly D Cruze dies at 26 in tragic car accident at Gachibowli, Hyderabad
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia