കണ്ണൂര്‍: ചാല ബൈപാസിലുണ്ടായ ഗ്യാസ് ടാങ്കര്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന ചാല സ്വദേശിനി രമയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന കണ്ണൂര്‍ തോട്ടട സ്വദേശി നിര്‍മ്മലയും ഇന്ന് രാവിലെ മരിച്ചു. ഇന്നലെ രണ്ട് പേര്‍ മരിച്ചിരുന്നു.ചാല സ്വദേശികളായ ശ്രീലതയും അബ്ദുള്‍ അസീസുമാണ് ഇന്നലെ മരിച്ചത്. അപകടത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 40ഓളം പേര്‍ക്ക് പരുക്കേറ്റിരുന്നു. പരുക്കേറ്റ പലരുടേയും നില ഗുരുതരമായി തുടരുന്നു.
തിങ്കളാഴ്ച രാത്രിയാണ് ചാല ബൈപാസിനുസമീപം ഗ്യാസ് ടാങ്കര്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞ് പൊട്ടിത്തെറിച്ചത്. ഈ ഡിവൈഡര്‍ ഇന്നലെ രാത്രി മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെതുടര്‍ന്ന് പൊളിച്ചുമാറ്റിയിരുന്നു.
തിങ്കളാഴ്ച രാത്രിയാണ് ചാല ബൈപാസിനുസമീപം ഗ്യാസ് ടാങ്കര്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞ് പൊട്ടിത്തെറിച്ചത്. ഈ ഡിവൈഡര്‍ ഇന്നലെ രാത്രി മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെതുടര്‍ന്ന് പൊളിച്ചുമാറ്റിയിരുന്നു.
Keywords: Tanker Lorry blast, Fire, Kannur, Kerala, Malayalam News, Kvartha, Obituary, Accident, Accidental Death, Woman, Burnt, Man,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.