കണ്ണൂര്‍: ചാല ബൈപാസിലുണ്ടായ ടാങ്കര്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന റിസ്വാന്‍ മരിച്ചതോടെയാണ് മരണസംഖ്യ 19ലെത്തിയത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന രഖിത, മംഗലാപുരത്ത് ചികില്‍സയില്‍ കഴിഞ്ഞിരുന്ന ലത എന്നിവര്‍ ഞായറാഴ്ച രാവിലെ മരിച്ചിരുന്നു.
ഇതിനിടെ കഴിഞ്ഞ ദിവസം ദുരന്തത്തിനിടയാക്കിയ ടാങ്കര്‍ ലോറി ഡ്രൈവര്‍ കണ്ണയ്യനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കണ്ണൂര്‍ ഡി വൈ എസ് പി പി. സുകുമാരന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പിന് ശേഷം തലശേരി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ കണ്ണയ്യനെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കുറ്റകരമായ നരഹത്യക്കാണ് കണ്ണയ്യനെതിരെ കേസെടുത്തിരിക്കുന്നത്. ടാങ്കര്‍ലോറി ടൂറിസ്റ്റ് ബസ്സിനെ മറികടക്കുന്നതിനിടെയാണ് അപകടമുണ്ടായെന്നാണ് സാക്ഷിമൊഴി. എന്നാല്‍ മീന്‍ വണ്ടിക്ക് സൈഡ് കൊടുക്കുന്നതിനിടയില്‍ ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നുവെന്നാണ് ഡ്രൈവറുടെ മൊഴി.

Keywords: Tanker Lorry blast, Fire, Kannur, Kerala, Malayalam News, Kvartha, Obituary, Accident, Accidental Death, Woman, Burnt, Man,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.