17 പാക്കിസ്ഥാന്‍ സൈനീകരുടെ തലവെട്ടുന്ന വീഡിയോ താലിബാന്‍ പുറത്തുവിട്ടു
Jun 28, 2012, 11:29 IST
കാബൂള്‍: പതിനേഴ് പാക്കിസ്ഥാന്‍ സൈനീകരുടെ തലവെട്ടുന്ന വീഡിയോ താലിബാന്‍ പുറത്തുവിട്ടു. അതിര്‍ത്തിയില്‍ പട്രോള്‍ നടത്തുകയായിരുന്ന പാക് സൈനീകരെ ആക്രമിച്ച് ബന്ദികളാക്കിയാണ് താലിബാന്‍ ക്രൂരമായ വധങ്ങള്‍ നടത്തിയത്.
പാക്കിസ്ഥാനിലെ തഹ്‌രീക്ക് ഇ താലിബാന്‍ എന്ന സംഘടനയാണ് സൈനീകരെ വധിച്ചത്. അഫ്ഗാനിലെ കുനാര്‍ പ്രവിശ്യയില്‍ നിന്നുമെത്തിയ ഭീകരരാണ് സൈനീകര്‍ക്ക് നേരെ ആക്രമണം നടത്തിയത്. പിടികൂടിയ സൈനീകരില്‍ ആറ് പേരെ ആദ്യദിനം തന്നെ ഭീകരര്‍ വധിച്ചിരുന്നു.
രണ്ടാം ദിവസം 7 പേരുടേയും ശിരഛേദം ചെയ്തു. പിന്നീടാണ് 4 പേരെ ഭീകരര്‍ കൊലപ്പെടുത്തിയത്. 17 തലയില്ലാത്ത സൈനീകരുടെ മൃതദേഹങ്ങള്‍ക്ക് സമീപം നില്‍ക്കുന്ന താലിബാന്‍ ഭീകരരുടെ വീഡിയോയാണ് താലിബാന്‍ പുറത്തുവിട്ടത്.
Keywords: Kabul, Pakistan, Killed, Obituary, Video, World
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.