പൂവാലശല്യം: വിദ്യാര്‍ത്ഥിനി ക്‌ളാസ് മുറിയില്‍ തൂങ്ങി മരിച്ചനിലയില്‍

 


പൂവാലശല്യം: വിദ്യാര്‍ത്ഥിനി ക്‌ളാസ് മുറിയില്‍ തൂങ്ങി  മരിച്ചനിലയില്‍
ലഖ്‌നോ: നാട്ടുകാരനായ യുവാവിന്റെ ശല്യം സഹിക്കവയ്യാതെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ക്‌ളാസ് റൂമില്‍ തൂങ്ങി മരിച്ചനിലയില്‍. ലഖ്‌നോവിന് സമീപം സീതാപൂരിലായിരുന്നു സംഭവം. പ്ലസ്ടു വിദ്യാര്‍ഥി പതീക്ഷ ആണ് ക്ലാസ് മുറിക്കകത്ത് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.

കോട്ട്‌വാലി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ ആര്യ ഇന്റര്‍ കോളേജിലാണ് സംഭവം ഉണ്ടായത്. പ്രിന്‍സിപ്പല്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസെത്തിയാണ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് മാറ്റിയത്. അമനെന്ന യുവാവ് കഴിഞ്ഞ ഒരു വര്‍ഷമായി തന്റെ മകളെ നേരിട്ടും ഫോണിലൂടെയും അപമാനിച്ചിരുന്നതായി പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. മാത്രമല്ല ഇതു സംബന്ധിച്ച പരാതികള്‍ പൊലീസ് അവഗണിച്ചിരുന്നെന്നും ഇയാള്‍ വ്യക്തമാക്കി.

ഇതിനിടെ കുറ്റക്കാരനായ യുവാവിനെതിരെ ഉടനെ നടപടി സ്വീകരിക്കുമെന്ന് സീതാപൂരിലെ അഡീഷണല്‍ പൊലീസ് സൂപ്രണ്ട് ബി.ബി. സിങ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം സമാനമായ സംഭവത്തെത്തുടര്‍ന്ന് ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്തിരുന്നു.

keywords: National, suicide, obituary, police, class room, student, 



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia