പോലീസ് ജീപ്പില്‍നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു
Mar 26, 2013, 08:56 IST
ADVERTISEMENT
അമ്പലപ്പുഴ: പോലീസ് ജീപ്പില്‍നിന്നു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. വാഹന പരിശോധനയ്ക്കിടെ പുന്നപ്ര ജനമൈത്രി പോലീസ് പിടികൂടി ജീപ്പില്‍ കൊണ്ടുപോകവെ ജീപ്പില്‍ നിന്നു വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന എടത്വ സെന്റ് അലോഷ്യസ് കോളജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയും ആലപ്പുഴ സനാതനപുരം അഭിലാഷ് ഭവനത്തില്‍ ടി. ശശികുമാറിന്റെ മകനുമായ അഖിലേഷ് കെ. അശോകാണ്(22) കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: മാര്‍ച്ച് 16 ന് അഖിലേഷ് കോള ജില്‍ നിന്ന് ബൈക്കില്‍ വീട്ടിലേയ്ക്ക് പോകുമ്പോള്‍ വണ്ടാനം ജംങ്ഷനില്‍ വാഹനപരിശോധന നടത്തുകയായിരുന്ന പുന്നപ്ര എസ്.ഐയും സംഘവും പിടികൂടികൂടുകയായിരുന്നു. പോലീസ് ജീപ്പില്‍ സ്‌റ്റേഷനിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെ കുറവന്‍ തോട് ഭാഗത്ത് വെച്ച് അഖിലേഷ് റോഡിലേയ്ക്ക് വീഴുകയാണ് ഉണ്ടായത്.
വീഴ്ചയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അഖിലേഷിനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ച ശേഷം ഞായറാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നത്. പോലീസ് മര്‍ദനത്തെ തുടര്‍ന്നാണ് അഖിലേഷ് മരിച്ചതെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടതിനാല്‍ ജില്ലാ പോലീസ് മേധാവിയുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ എസ്.ഐ എന്‍. രാജേഷ്, ഡ്രൈവര്‍ വി. ജയന്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു.
അഖിലേഷിന് പരിക്കേറ്റ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി സമര്‍പിച്ചു. കോളജിലെ എന്‍.സി.സി. അണ്ടര്‍ ഓഫീസറും എസ്.എഫ്.ഐ. പ്രവര്‍ത്തകനുമായിരുന്നു അഖിലേഷ്. അഖിലേഷിന്റെ സംസ്‌ക്കാരം ചൊവ്വാഴ്ച 11 ന് വലിയചുടുകാട് ശ്മശാനത്തില്‍. മാതാവ്: അംഗന്‍വാടി അധ്യാപിക സോമലത, സഹോദരന്‍: അഭിലാഷ് കെ. അശോക്.
Keywords: Jeep, Police, Injury, Treatment, Student, Death, Ambalapuzha, Vehicles, Enquiry, Kottayam, Medical College, Complaint, Obituary, Report, Relatives,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.