വീടിനടുത്തുണ്ടായ അപകടത്തില്‍ രക്തംവാര്‍ന്ന് വഴിയില്‍ക്കിടന്ന വിദ്യാര്‍ത്ഥി മ­രിച്ചു

 


വീടിനടുത്തുണ്ടായ അപകടത്തില്‍ രക്തംവാര്‍ന്ന് വഴിയില്‍ക്കിടന്ന വിദ്യാര്‍ത്ഥി മ­രിച്ചു
പാമ്പാടി: വീടിനടുത്തുണ്ടായ ബൈക്കപകടത്തില്‍ അരമണിക്കൂര്‍ രക്തംവാര്‍ന്ന് വഴില്‍­ക്കി­ട­ന്ന വി­ദ്യാര്‍­ത്ഥി മ­രിച്ചു. ആളൊത്ത് എ.ഐ വര്‍ഗീസിന്റെ മകനും പാമ്പാടി കെ.ജി. കോളജ് ഒന്നാം വര്‍ഷ ബി.എ. വിദ്യാര്‍ത്ഥിയുമായ ബിബിന്‍ ഐപ്പ് ബാബു(19) ആണ് മരിച്ച­ത്.

കുറ്റിക്കല്‍ ­തോട്ടയ്ക്കാട് റൂട്ടില്‍ ജൂനിയര്‍ ബസേലിയോസ് സ്‌കൂളിന് സമീപമായിരുന്നു അപകടം. ടിപ്പര്‍ ലോറിയും മറ്റും പായുന്ന റോഡില്‍ വാഹനത്തിന് സൈഡ് കൊടുത്തപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ടതായിരിക്കാം അപകടകാരണമെന്ന് സംശയിക്കുന്നു. രക്തം വാര്‍ന്ന് വ­ഴിയരികില്‍ കിടന്ന ബിബിനെ ഇതുവഴി വാഹനങ്ങളിലെത്തിയവര്‍ നിര്‍ത്തി നോക്കിയശേഷം ആശുപത്രിയിലെത്തിക്കാതെ പോയെന്ന് ആക്ഷേപമു­ണ്ട്.

അപകടം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. ബിബിനെ പാമ്പാടി ഗവ. താലൂക്ക് ആശുപത്രിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. മാതാവ്: ലൗലി. സഹോദരി: ലിബിന്‍ ആന്‍ ബാ­ബു.

Keywords: House, Bibin, Pampady, Hospital, Kuttickal, Thottaykkadu, Libin, Kvartha, Malayalam News, Kerala News, Obituary.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia