ലണ്ടനില്‍ കൊല്ലപ്പെട്ട സൈനീകന്‍ സേവനമനുഷ്ഠിച്ചിരുന്നത് അഫ്ഗാനിസ്ഥാനില്‍

 


ADVERTISEMENT

ലണ്ടന്‍: തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ബ്രിട്ടീഷ് സൈനീകന്‍ മുന്‍പ് സേവനമനുഷ്ഠിച്ചിരുന്നത് അഫ്ഗാനിസ്ഥാനിലായിരുന്നുവെന്ന് റിപോര്‍ട്ട്. ഡ്രമ്മറായിരുന്നു ലീ റിഗ്ബി ഫുസിലിയേഴ്‌സ് റോയല്‍ റെജിമെന്റിലെ രണ്ടാം ബറ്റാലിയനിലെ അംഗമായിരുന്നു. ബുധനാഴ്ച വൂള്‍വിക് സൈനീക ക്യാമ്പിന് സമീപമാണ് ലീ റിഗ്ബിക്ക് നേരെ ആക്രമണമുണ്ടായത്. മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ച് വെട്ടിക്കൊന്ന ലീയുടെ തല അക്രമികള്‍ അറുത്തെടുക്കുകയായിരുന്നു.

പിന്നീട് റോഡിലൂടെ ലീയുടെ മൃതദേഹം വലിച്ചിഴക്കുകയും മൊബൈല്‍ ഫോണില്‍ അക്രമികള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഇതിനിടെ വിവരമറിഞ്ഞെത്തിയ പോലീസ് അക്രമികളായ രണ്ട് യുവാക്കളേയും വെടിവെച്ച് വീഴ്ത്തുകയായിരുന്നു. ഇരുവരും ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപോര്‍ട്ട്. പ്രതിരോധമന്ത്രാലയമാണ് ഇതുസംബന്ധിച്ചുള്ള റിപോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്.
ലണ്ടനില്‍ കൊല്ലപ്പെട്ട സൈനീകന്‍ സേവനമനുഷ്ഠിച്ചിരുന്നത് അഫ്ഗാനിസ്ഥാനില്‍
2006ലാണ് ലീ സൈന്യത്തില്‍ ചേര്‍ന്നത്. ലീക്ക് രണ്ട് വയസുള്ള ഒരു മകനുമുണ്ട്.

SUMMARY: London: The British soldier murdered on the streets of London by two suspected Islamists had fought the Taliban in Afghanistan.

Keywords: World news, London, British soldier, Murdered, Streets, London, Two suspected Islamists, Fought, Taliban, Afghanistan, Drummer, Lee Rigby, 2nd Battalion, Royal Regiment of Fusiliers.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia