ഗാനഗന്ധര്‍വന്‍ കെ ജെ യേശുദാസിന്റെ ഇളയ സഹോദരന്‍ കൊച്ചിയിലെ കായലില്‍ മരിച്ചനിലയില്‍

 


കൊച്ചി: (www.kvartha.com 06.02.2020) ഗാനഗന്ധര്‍വന്‍ കെ ജെ യേശുദാസിന്റെ ഇളയ സഹോദരന്‍ കെ ജെ ജസ്റ്റിനെ കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വല്ലാര്‍പാടം ഡിപി വേള്‍ഡിന് സമീപമുള്ള കായലില്‍ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

രാത്രി ഏറെ വൈകിയും ജസ്റ്റിന്‍ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് കുടുംബം തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇതേ പ്രായത്തിലുള്ള ഒരാളുടെ മൃതദേഹം മുളവുകാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കണ്ടുവെന്ന വിവരം പൊലീസിന്റെ ശ്രദ്ധയില്‍പെടുന്നത്.

ഗാനഗന്ധര്‍വന്‍ കെ ജെ യേശുദാസിന്റെ ഇളയ സഹോദരന്‍ കൊച്ചിയിലെ കായലില്‍ മരിച്ചനിലയില്‍

രാത്രി പതിനൊന്നരമണിയോടെ ബന്ധുക്കള്‍ പൊലീസ് സ്റ്റേഷനിലും തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തി മൃതദേഹം ജസ്റ്റിന്റേതാണെന്ന് സ്ഥിരീകരിച്ചു. ഭാര്യയുടെ സഹോദരന്മാരാണ് മൃതദേഹം തിരിച്ചറിഞ്ഞത്. കാക്കനാട് അത്താണിയില്‍ സെയ്ന്റ് ആന്റണീസ് പള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്നു ജസ്റ്റിനും കുടുംബവും.

പരേതരായ സംഗീതജ്ഞനും നാടക നടനുമായ അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും മകനാണ് കെ ജെ ജസ്റ്റിന്‍. ജിജിയാണ് ഭാര്യ. മറ്റു സഹോദരങ്ങള്‍: ആന്റപ്പന്‍, മണി, ജയമ്മ, പരേതരായ ബാബു, പുഷ്പ.

Keywords: Singer K J Yesudas younger brother found dead in a lake, Kochi, News, Singer, K.J Yesudas, Brother, Dead, Dead Body, Obituary, Complaint, Missing, Police, Kerala, Probe.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia