യുവാക്കളുടെ പ്രണയാഭ്യര്‍ത്ഥന: എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

 


യുവാക്കളുടെ പ്രണയാഭ്യര്‍ത്ഥന: എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
അഹമ്മദാബാദ്: സുഹൃത്തുക്കളായ യുവാക്കളുടെ പ്രണയാഭ്യര്‍ത്ഥനയെത്തുടര്‍ന്ന്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. സഹോദരിയുമൊത്ത് സ്ക്കൂളില്‍ നിന്നും തിരിച്ചുവരുന്ന വഴിയില്‍ പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തിയ യുവാക്കള്‍ തങ്ങളെ ഇരുവരേയും പ്രണയിക്കണമെന്ന്‌ പെണ്‍കുട്ടിയോട് ആവശ്യപ്പെടുകയായിരുന്നു. വീട്ടിലെത്തിയ പെണ്‍കുട്ടി മാനസീക സമ്മര്‍ദ്ദം താങ്ങാനാവാതെ കയ്യിലെ ഞരമ്പുമുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. എന്നാല്‍ മരണം സംഭവിക്കുന്നില്ലെന്ന്‍ കണ്ട് പെണ്‍കുട്ടി പിന്നീട് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. വീട്ടുകാര്‍ ഉടനെ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ അരുണ്‍ പട്ടേല്‍, രാജു പട്ടേല്‍ എന്നീ യുവാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു.

English Summery
Ahmadabad: 8th class student suicide after receiving love proposals form 2 friends.









ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia