

ബേകേര്‍സ് അസോസിയേഷന്‍ ജില്ലാ കമിറ്റി യോഗം അനുശോചിച്ചു.
സംസ്‌കാരം വൈകുന്നേരം 4 മണിക്ക് പയ്യാമ്പലം ശ്മശാനത്തില്‍ നടക്കും.
കണ്ണൂര്‍: (KVARTHA) ഷീന്‍ ബേകറി (Sheen Bakery) ഗ്രൂപ് മാനേജിങ്ങ് ഡയറക്ടും (Managing Director) താവക്കര യുപി സ്‌കൂള്‍ വിരമിച്ച അധ്യാപികയുമായ (Retired Teacher) നാലാം വീട് റോഡില്‍ 'വീനസ്' വീട്ടില്‍ പി കെ സരസ്വതി (83) (PK Saraswathi) നിര്യാതയായി (Passed Away). ഷീന്‍ ഗ്രൂപ് സ്ഥാപകന്‍ പരേതനായ ഉപ്പോട്ട് കുമാരന്റെ ഭാര്യയാണ്.
മക്കള്‍: വീന, വീനിഷ് കുമാര്‍, ഷീന, ഷീജിത് കുമാര്‍, ഷബിന്‍ കുമാര്‍, ഷാജിന്‍ കുമാര്‍. മരുമക്കള്‍: സത്യനാഥ്, ഷീബ, രത്‌നാകരന്‍, മഞ്ജുള, വൃന്ദ, ഷാനില. സഹോദരങ്ങള്‍: വിമല, സുരേന്ദ്രന്‍, പരേതരായ മൈഥിലി, രാധ, ലീല, കെ പിമോഹന്‍. സംസ്‌കാരം ചൊവ്വാഴ്ച (09.07.2024) വൈകുന്നേരം നാല് മണിക്ക് പയ്യാമ്പലം ശ്മശാനത്തില്‍ നടക്കും.
നിര്യാണത്തില്‍ അനുശോചിച്ച് ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണി മുതല്‍ വൈകുന്നേരം അഞ്ചുമണിവരെ കണ്ണൂര്‍ നഗരത്തിലെ ബേകറി കടകള്‍ അടച്ച് ഹര്‍ത്താല്‍ ആചരിക്കും. പി കെ സരസ്വതിയുടെ നിര്യാണത്തില്‍ ബേകേര്‍സ് അസോസിയേഷന്‍ ജില്ലാ കമിറ്റി യോഗം അനുശോചിച്ചു.