ട്രാകില്‍ ഇറങ്ങി നിന്നവരുടെ ദേഹത്തേക്ക് ട്രെയിന്‍ കയറി അപകടം; 7 പേര്‍ക്ക് ദാരുണാന്ത്യം
Apr 12, 2022, 07:47 IST
തെലങ്കാന: (www.kvartha.com 12.04.2022) ആന്ധ്രാപ്രദേശില്‍ ട്രെയിന്‍ ഇടിച്ച് അപകടം. ട്രാകില്‍ ഉണ്ടായിരുന്ന ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. ശ്രീകാകുളത്ത് ബാത്വാ ഗ്രാമത്തിലാണ് ദുരന്തം സംഭവിച്ചത്. റെയില്‍വേ ട്രാകില്‍ ഇറങ്ങി നിന്നവരാണ് അപകടത്തില്‍ പെട്ടത്. ഗുവാഹതിയിലേക്ക് പോയ ട്രെയിന്‍ ക്രോസിങ്ങിന് നിര്‍ത്തിയപ്പോള്‍ ഇവര്‍ ട്രാകിലിറങ്ങി നില്‍ക്കുകയായിരുന്നുവെന്ന് മറ്റുയാത്രക്കാര്‍ പറഞ്ഞു.
സെകന്തരാബാദ് ഗുവാഹതി ട്രെയിനിലെ യാത്രക്കാരാണ് മരിച്ചവര്‍. സാങ്കേതിക തകരാറിനെ തുടര്‍ന്ന് സമീപത്തെ റെയില്‍വേ ട്രാകില്‍ നിര്‍ത്തി ഇട്ടിരുന്നു. ഈ സമയത്ത് ട്രാകില്‍ ഇറങ്ങി നിന്നവരാണ് അപകടത്തതില്‍ പെട്ടത്. റെയില്‍വേ ട്രാകില്‍ നിന്ന യാത്രകര്‍ക്കിടയിലൂടെ
കൊണാര്‍ക് എക്‌സ്പ്രസ് കയറിയിറങ്ങുകയായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.