എപിജെ അബ്ദുല്‍ കലാം മരിച്ചിട്ടും അവധി പ്രഖ്യാപിക്കാത്തതിന്റെ കാരണം

 


ന്യൂഡല്‍ഹി: (www.kvartha.com 28/07/2015) മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാം മരിച്ചിട്ടും അവധി പ്രഖ്യാപിക്കാത്തത് എന്താണെന്ന അല്‍ഭുതമായിരുന്നു ഏവര്‍ക്കും. അല്പം വൈകിയാണ് അതിന്റെ കാരണം കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയത്.

''ഞാന്‍ മരിച്ചാല്‍ അവധി പ്രഖ്യാപിക്കരുത്. എന്നെ സ്‌നേഹിക്കുന്നെങ്കില്‍ അവധിക്കു പകരം ഒരു ദിവസം അധികം ജോലി ചെയ്യുക'' എന്ന് ഡോ. അബ്ദു!ല്‍ കലാം നേരത്തേ പറഞ്ഞിരുന്നു.

മുന്‍ രാഷ്ട്രപതിയുടെ മരണത്തോടനുബന്ധിച്ച് 7 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസുകള്‍ പതിവ് പോലെ പ്രവര്‍ത്തിക്കും. ജൂലൈ 27 മുതല്‍ ആഗസ്റ്റ് 2 വരെയാണ് ദുഖാചരണം.

സംസ്‌ക്കാര സമയവും സ്ഥലവും പിന്നീട് അറിയിക്കുന്നതായിരിക്കുമെന്ന് ഔദ്യോഗീക വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി.
എപിജെ അബ്ദുല്‍ കലാം മരിച്ചിട്ടും അവധി പ്രഖ്യാപിക്കാത്തതിന്റെ കാരണം

SUMMARY: NEW DELHI: The Government has announced a seven-day state mourning in honour of former President APJ Abdul Kalam, however, there will be no holiday.

Keywords: APJ Abdul Kalam, State Mourning, Holiday, Former President,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia