മലയാളി വിദ്യാര്‍ത്ഥി ഉറക്കത്തില്‍ ഹൃദയസ്തംഭനം മൂലം മരിച്ചു

 


മലയാളി വിദ്യാര്‍ത്ഥി ഉറക്കത്തില്‍ ഹൃദയസ്തംഭനം മൂലം മരിച്ചു
അബൂദാബി: മലയാളി വിദ്യാര്‍ത്ഥി ഉറക്കത്തില്‍ ഹൃദയസ്തംഭനം മൂലം മരിച്ചു. ഹരോള്‍ഡ് റോബിന്‍സണ്‍ (16) ആണ്‌ മരിച്ചത്. രാവിലെ റോബിനെ ഉണര്‍ത്താനായി മുറിയിലെത്തിയ മാതാവ് റോബിന്‍ വായില്‍ നിന്നും ചോരയൊലിച്ച് കിടക്കുന്നതാണ്‌ കണ്ടത്. കുട്ടിയെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അബൂദാബി മോഡല്‍ സ്ക്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്‌ റോബിന്‍സണ്‍. റോബിനെ ഇതിനുമുന്‍പ് യാതൊരു ആരോഗ്യപ്രശ്നങ്ങളും അലട്ടിയിരുന്നില്ലെന്ന്‍ ബന്ധുക്കള്‍ പറയുന്നു. കുട്ടിയുടെ പിതാവ് റോബിന്‍സണ്‍ മിഖായേല്‍ തിരുവനന്തപുരം സ്വദേശിയാണ്‌. വര്‍ഷങ്ങളായി ഇയാള്‍ കുടുംബസമേതം അബൂദാബിയിലാണ്‌ താമസം.

English Summery
Abu Dhabi: When 16-year-old Harold Robinson did not wake up early in the morning to accompany his younger sister to the school bus, his parents felt he would still be sleepy.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia