Obituary | പ്രശസ്ത തെയ്യം കലാകാരൻ കെ കുമാരൻ മാട്ടൂൽ നിര്യാതനായി
Jul 24, 2024, 12:00 IST
Photo: Arranged
ചിമ്മാനക്കളി, തുടിപ്പാട്ടുകൾ എന്നിവയിലൂടെയാണ് പ്രശസ്തനായത്
കണ്ണൂർ: (KVARTHA) വടക്കൻ മലബാറിലെ പ്രശസ്ത തെയ്യം കലാകാരനും ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവും മുന്‍ ഫോക്‌ലോർ അംഗവുമായ കെ കുമാരൻ മാട്ടൂൽ (73) നിര്യാതനായി. ചിമ്മാനക്കളി, തുടിപ്പാട്ടുകൾ എന്നിവയിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്.
അസുഖം ബാധിച്ച് കുറച്ചു നാളായി കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പ്രശസ്ത തെയ്യം കലാകാരനും ആദ്യകാല ഫോക്‌ലോർ അവാര്‍ഡ് ജേതാവുമായ പരേതനായ കാഞ്ഞന്‍ പൂജാരി പിതാവാണ്. സംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് മാടായി-വാടിക്കല്‍ സമുദായ ശ്മശാനത്തില്‍.
ഭാര്യ: ലക്ഷ്മി മടക്കുടിയന്‍. മക്കള്‍: മൃദുല, മഞ്ജുള, സ്മിത, മിനി. മരുമക്കള്‍: ഹരിദാസ് പുതിയതെരു, ബിനു കോട്ടക്കീല്‍, വിജേഷ് പാപ്പിനിശ്ശേരി, സുജിത്ത് കൊളച്ചേരി (എക്‌സൈസ്). സഹോദരങ്ങള്‍: പരേതനായ നാരായണന്‍, ലക്ഷ്മണന്‍ പൂജാരി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.