മാനസീക രോഗിയായ റിമാന്റ് പ്രതി ആശുപത്രിയില്‍ മരിച്ചു

 


മാനസീക രോഗിയായ റിമാന്റ് പ്രതി ആശുപത്രിയില്‍ മരിച്ചു
തിരുവനന്തപുരം: മോഷണക്കേസില്‍ അറസ്റ്റിലായ പ്രതി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചു. കൊല്ലം ശാസ്താകോട്ട സ്വദേശി അജികുമാറാണ് മരിച്ചത്. റബര്‍ മോഷണക്കേസിലാണ്‌ ഇയാള്‍ അറസ്റ്റിലായത്.

ഇയാള്‍ക്ക് മാനസീക ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന്‌ ചൂണ്ടിക്കാട്ടി അധികൃതര്‍ തിരുവനന്തപുരം ഊളമ്പാറ മാനസീകആരോഗ്യകേന്ദ്രത്തിലേയ്ക്ക് മാറ്റിയിരുന്നു. ഇവിടെ വെച്ച് ന്യുമോണിയ പിടിപ്പെട്ടതിനെ തുടര്‍ന്ന് കുറച്ച് ദിവസം മുമ്പ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 

മരണത്തില്‍ ദുരുഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്. പോസ്റ്റുമാര്‍ട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂ.

English Summery
Remanded accused died in hospital during treatment 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia