Queen Elizabeth | ഏറ്റവും കൂടുതല്‍കാലം ബ്രിടന്റെ ചെങ്കോല്‍ ചൂടിയ ഭരണാധികാരി എലിസബത് രാജ്ഞി വിടവാങ്ങി; ആധുനിക കാലത്തെ ധീരവനിതയെന്ന് നരേന്ദ്ര മോദി, അനുശോചിച്ച് ലോക നേതാക്കള്‍, അടുത്ത രാജാവ് മകന്‍ ചാള്‍സ്
ലന്‍ഡന്‍: (www.kvartha.com) ഏറ്റവും കൂടുതല്‍കാലം ബ്രിടന്റെ ചെങ്കോല്‍ ചൂടിയ ഭരണാധികാരി എലിസബത് രാജ്ഞി വിടവാങ്ങി. രാജ്ഞിയുടെ നിര്യാണത്തില്‍ യു കെ മുഴുവന്‍ സമ്പൂര്‍ണ ദുഖാചരണം ഏര്‍പെടുത്തി. 10 ദിവസം പാര്‍ലമെന്റ് നടപടികളില്ല. ലന്‍ഡന്‍ ബ്രിഡ്ജ് ഈസ് ഡണ്‍ എന്ന് ബ്രിടീഷ് പ്രധാനമന്ത്രിയുടെ സന്ദേശം. രാജ്ഞിയുടെ മരണത്തിന് പിന്നാലെ മകന്‍ ചാള്‍സ് ബ്രിടന്റെ അടുത്ത രാജാവായി അധികാരത്തിലേറും.
എലിസബത് രാജ്ഞിയുടെ മരണത്തില്‍ ലോക നേതാക്കള്‍ അനുശോചനം അറിയിച്ചു.ആധുനികകാലത്തെ ധീരവനിതയായിരുന്നു എലിസബത് രാജ്ഞിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുസ്മരിച്ചു. ബ്രിടനേയും അവിടുത്തെ ജനങ്ങളേയും പ്രചോദിപ്പിച്ച നേതാവായിരുന്നു രാജ്ഞിയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. പകരം വെക്കാനില്ലാത്ത നേതാവിനെയാണ് നഷ്ടമായത് എന്ന് സ്വീഡന്‍ പ്രധാനമന്ത്രി മഗ്ദലേന ആന്‍ഡേഴ്സണ്‍ പ്രതികരിച്ചു.
എലിസബത് രാജ്ഞിയെ കാനഡയിലെ ജനങ്ങള്‍ നന്ദിയോടെ സ്മരിക്കുന്നുവെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. ബ്രിട്ടഷ് ജനതയുടെയും രാജകുടുംബത്തിന്റെയും ദുഖത്തില്‍ പങ്കുചേരുന്നതായി അമേരികന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചു. ഹോള്‍ഡ്രാജ്യസേവനത്തിന് ജീവിതം സമര്‍പിച്ച അതുല്യവ്യക്തിയായിരുന്നു എലിസബത് രാജ്ഞിയെന്ന് ദുബൈ ഭരണാധികാരി മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തും പ്രതികരിച്ചു. ലോകചരിത്രത്തില്‍ ഇടംപിടിച്ച നേതാവായിരുന്നുവെന്ന് യൂറോപ്യന്‍ യൂനിയന്‍ പ്രസിഡന്റ് റോബര്‍ട പറഞ്ഞു.
പിതാവ് ജോര്‍ജ് ആറാമന്റെ മരണത്തോടെയാണ് 25 കാരിയായ എലിസബത് രാജ്യഭാരം ഏറ്റത്. വിദ്യാഭ്യാസം മികച്ച അധ്യാപകരുടെ കീഴിലായിരുന്നു. 1947ല്‍ ബന്ധുവായ ഫിലിപ് മൗണ്ട്ബാറ്റനുമായി വിവാഹനിശ്ചയം നടന്നു. ചാള്‍സും ആനും ജനിച്ചശേഷമാണ് എലിസബത് ബ്രിടന്റെ രാജ്ഞിയാകുന്നത്.
Keywords: London, News, World, Death, Obituary, Prime Minister, Queen Elizabeth II dies at 96: Prince Charles is new King