പിഴുതുവീണ പോസ്റ്റിനടിയില്‍പ്പെട്ട് ബൈക്ക് യാത്രികനായ പോലീസുകാരന്‍ മരിച്ചു

 


പിഴുതുവീണ പോസ്റ്റിനടിയില്‍പ്പെട്ട് ബൈക്ക് യാത്രികനായ പോലീസുകാരന്‍ മരിച്ചു
ഇടുക്കി: പിഴുതുവീണ വൈദ്യുത പോസ്റ്റിനടിയില്‍പ്പെട്ട് ബൈക്ക് യാത്രികനായ പോ­ലീസു കാരന്‍ മരിച്ചു. കണ്ടെയ്‌നര്‍ ലോറി വൈദ്യുത പോസ്റ്റിലുടക്കിയതിനെതുടര്‍ന്ന് പിഴുതുവീണ പോസ്റ്റിനടിയില്‍പ്പെട്ട് ബൈക്ക് യാത്രികനായ ഇടുക്കി സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ തങ്കമണി പാണ്ടിപ്പാറ കാഞ്ഞിരക്കാട്ട് ജോര്‍ജ് വര്‍ഗീസ് (38)ആണ് മരിച്ചത്.

ഡ്യൂട്ടി സംബന്ധമായി ഇടുക്കി­യിലേക്ക് പോകുമ്പോള്‍ തി­ങ്ക­ളാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം കണ്ടെയ്‌നര്‍ ലോറി വൈദ്യുത പോസ്റ്റുകളിലെ കേബിളുകളില്‍ ഉടക്കി റോഡരികില്‍ നിന്ന കോണ്‍ക്രീറ്റ് പോസ്റ്റ് കടപുഴകി വീണു. ബൈക്കില്‍ വരികയായിരുന്ന ജോര്‍ജ് വര്‍ഗീസിന്റെ മുകളിലേയ്ക്കാണ് പോസ്റ്റ് പതി­ച്ചത്. ഓട്ടോ തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് ഇടുക്കി ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് അ­യച്ചു. ആശുപത്രിയിലേയ്ക്കുള്ള യാത്രയ്ക്കിടെ മരിച്ചു.

നേത്രദാനത്തിനായി നേരത്തേതന്നെ സമ്മതപത്രം നല്‍കിയിരുന്ന ജോര്‍ജ് വര്‍ഗീസിന്റെ രണ്ട് കണ്ണുകളും ദാനം ചെയ്തു. സംസ്‌ക്കാ­രം ചൊ­വ്വാഴ്ച നാലിന് പാണ്ടിപ്പാറ സെന്റ് ജോസഫ്‌സ് ചര്‍­ചില്‍­.

ഭാര്യ: സില്‍ജ. മക്കള്‍: ആല്‍വിറ്റ്, ശില്പ (ഇരുവരും വിദ്യാര്‍ത്ഥി­കള്‍).

Keywords: Idukki, Post, Police, Hospital, Death, Cheruthoni, Lorry, Ravel, Silja, Kottayam, Obituary, Malayalam News, Kerala Vartha, Accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia