പി.കെ. വേണുക്കുട്ടന്‍ നായര്‍ നിര്യാതനായി

 


പി.കെ. വേണുക്കുട്ടന്‍ നായര്‍ നിര്യാതനായി
തിരുവനന്തപുരം: പ്രമുഖ നാടക സംവിധായകന്‍ പി.കെ. വേണുക്കുട്ടന്‍ നായര്‍ (81) നിര്യാതനായി. ഞായറാഴ്ച രാത്രി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നു അദ്ദേഹം ഏറെ നാളായി ചികിത്സയിലായിരുന്നു.

നാലു തവണ മികച്ച നാടകസംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ വേണുക്കുട്ടന്‍ നായര്‍ നാടകത്തെ ജനകീയമാക്കുന്നതില്‍ നിര്‍ണായകമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. അദ്ദേഹത്തിന്റെ സര്‍ഗാത്മകത നാടകത്തില്‍ മാത്രം ഒതുങ്ങിയില്ല. അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരത്തിലടക്കം മുപ്പത്തെട്ടോളം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു. നാടക നടന്‍, രചയിതാവ് എന്നീ രംഗങ്ങളിലും അദ്ദേഹം കഴിവു തെളിയിച്ചു.

കേരള സംഗീത നാടക അക്കാദമി വൈസ്പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. കേന്ദ്ര സംഗീത നാടക അക്കാദമി അംഗമായിരുന്നു. സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ദീര്‍ഘകാലം ഗസ്റ്റ് ലക്ചറര്‍ ആയിരുന്ന അദ്ദേഹത്തിന് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ഫെലോഷിപ്പ് ലഭിച്ചിരുന്നു.

205 നാടകങ്ങള്‍ സംവിധാനം ചെയ്ത അദ്ദേഹം 25 നാടകങ്ങളിലും 38 സിനിമകളിലും അഭിനയിക്കുകയും 14 നാടകങ്ങള്‍ എഴുതുകയും ചെയ്തിട്ടുണ്ട്. 13 വിദേശ നാടകങ്ങള്‍ മലയാളത്തിലേക്കും നാലെണ്ണം ഇംഗ്ലീഷിലേക്കും വിവര്‍ത്തനം ചെയ്തു.

Keywords:  Thiruvananthapuram, P.K Venukuttan Nair, Dramatist, Lecture, President, Director, Film, Actor, Kerala, Malayalam.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia