ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ യാത്രക്കാരന്‍ ടിക്കറ്റ് എക്‌സാമിനറെ വെടിവെച്ചുകൊന്നു

 



ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ യാത്രക്കാരന്‍ ടിക്കറ്റ് എക്‌സാമിനറെ വെടിവെച്ചുകൊന്നു ലഖ്‌നൗ: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ യാത്രക്കാരന്‍ ടിക്കറ്റ് എക്‌സാമിനറെ വെടിവെച്ചുകൊന്നു. ടിക്കറ്റ് പരിശോധനക്കിടെയാണ് റെയില്‍വെ ചീഫ് ടിക്കറ്റ് ഇന്‍സ്‌പെക്ടറെ (സിടിഐ) യാത്രക്കാരന്‍ വെടിവെച്ചുകൊന്നത്. ന്യൂദല്‍ഹിക്കുംഗാസിയാബാദിനുമിടയില്‍ മഹാനന്ദ എക്‌സ്പ്രസ് ട്രെയിനിലാണ് സംഭവം നടന്നത്.

ബംഗാളില്‍ നിന്നും ന്യൂദല്‍ഹിയിലേക്ക് വരുകയായിരുന്ന ട്രെയിന്‍ വെള്ളിയാഴ്ച രാത്രി സാഹിബാബാദിലെത്തിയപ്പോള്‍ ചീഫ് ടിക്കറ്റ് എക്‌സാമിനര്‍ മൊറാദബാദിലെ കിഫയത്തുല്ല ടിക്കറ്റ് പരിശോധിക്കുന്നതിനിടെ യാത്രക്കാരുമായി പ്രശ്‌നമുണ്ടാവുകയും വെടിയേല്‍ക്കുകയുമായിരുന്നു. 

ടിക്കറ്റില്ലാതെ യാത്ര ചെയ്ത ഒരു സംഘം യുവാക്കള്‍ സി.ടി.ഐയുമായി വാക്കുതര്‍ക്കത്തര്‍ക്കവും ഉന്തും തള്ളും നടന്നിരുന്നു. ടിക്കറ്റില്ലെങ്കില്‍ പിഴ ഈടാക്കുമെന്ന് സി.ടി.ഐ. വ്യക്തമാക്കിയതോടെയാണ് യുവാക്കളില്‍ ഒരാള്‍ തോക്കെടുത്ത് വെടിവെച്ചത്. 

സി.ടി.ഐ. കിഫയത്തുല്ലയുടെ വയറിനാണ് വെടികൊണ്ടത്. മറ്റു യാത്രക്കാര്‍ ചങ്ങല വലിച്ച് ട്രെയിന് നിര്‍ത്തുകയും ഗുരുതരാവസ്ഥയിലായ സി.ടി.ഐ.യെ ഗുരു തേജ് ബഹാദൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി 10.30 മണിയോടെ മരണപ്പെടുകയായിരുന്നു. വെടിവെപ്പിന് ശേഷം രക്ഷപ്പെട്ട അക്രമികളെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.

Keywords:  Bangal, Gunfight, Hospital, Murder, New Delhi, Obituary, Passenger, Police, Ticket, Train, India, Passenger shoots ticket examiner
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia