Died | 'വാഷിങ് മെഷീനില്‍ നിന്ന് വൈദ്യുതാഘാതമേറ്റു'; യുവാവിന് ദാരുണാന്ത്യം
പാലക്കാട്: (www.kvartha.com) പട്ടാമ്പിയില്‍ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. ലിബേര്‍ടി സ്ട്രീറ്റില്‍ പുല്ലാറട്ട് വീട്ടില്‍ മാധവന്റെ മകന്‍ മഹേഷ് (29) ആണ് മരിച്ചത്. ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവാണ് മഹേഷ്. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. തുണി കഴുകുന്നതിനിടെ വാഷിങ് മെഷീനില്‍ നിന്നും വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മഹേഷിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ഡിവൈഎഫ്‌ഐ കോഴിക്കുന്ന് യൂനിറ്റ് പ്രസിഡന്റ് ആണ് മഹേഷ്. ഡിവൈഎഫ്‌ഐയുടെ പൊതിച്ചോര്‍ വിതരണത്തിലടക്കം സജീവമായിരുന്ന പ്രാദേശിക നേതാവാണ്. ഇദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ വലിയ ഞെട്ടലിലും വേദനയിലുമാണ് നാട്ടുകാര്‍.
Keywords: Palakkad, News, Kerala, Death, hospital, Obituary, Palakkad: Man died due to electrocuted.