ഹൃദയാഘാതത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച ബിജുവിന്റെ അവയങ്ങള്‍ പലര്‍ക്കും പുതുജീവന്‍ നല്‍കും

 


തിരുവനന്തപുരം: (www.kvartha.com 12.12.2021) ഹൃദയാഘാതത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച ബിജുവിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം സന്നദ്ധരായി. തിരുവനന്തപുരം പെരുകാവ് ശ്രീനന്ദനത്തില്‍ നാരായണന്‍ നായരുടെയും ഭാനുമതിയമ്മയുടെയും മകന്‍ ബിജു (44) വിന്റെ അവയവങ്ങളാണ് ഇനി പലരിലൂടെയും ജീവിക്കാന്‍ പോകുന്നത്. നാലു ദിവസം മുന്‍പാണ് ബിജുവിന് ഹൃദയാഘാതം സംഭവിച്ചത്.

ഹൃദയാഘാതത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച ബിജുവിന്റെ അവയങ്ങള്‍ പലര്‍ക്കും പുതുജീവന്‍ നല്‍കും

ഉടന്‍ തന്നെ അടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച ഉച്ചയോടെ മസ്തിഷ്‌ക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ മൃതസഞ്ജീവനിയുമായി ബന്ധപ്പെട്ട് അവയവങ്ങള്‍ ദാനം ചെയ്യാന്‍ സന്നദ്ധത അറിയിക്കുകയായിരുന്നു.

ഡോക്ടര്‍മാരുടെ സംഘം ആശുപത്രിയിലെത്തി പരിശോധനകള്‍ നടത്തി രാത്രി ഒന്‍പതു മണിയോടെ അവയവങ്ങള്‍ നീക്കം ചെയ്യാനുള്ള നടപടികള്‍ ആരംഭിക്കും. മലയാള മനോരമയില്‍ ഡിറ്റിപി ഓപെറേറ്ററാണ് ബിജു കുമാര്‍.

ഭാര്യ : മീര. ഏക മകള്‍ പതിനാലുവയസുള്ള ശ്രീനന്ദന.

ബിജുവിന്റെ സംസ്‌കാര ചടങ്ങുകള്‍ തിങ്കളാഴ്ച രാവിലെ വീട്ടുവളപ്പില്‍ നടക്കും.

Keywords:  Organs of Biju, who died of a heart attack, will be revived for many, Thiruvananthapuram, News, Dead Body, Hospital, Treatment, Obituary, Dead, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia