ADVERTISEMENT
പാലക്കാട്: അട്ടപ്പാടി ആദിവാസി മേഖലയില്‍ വീണ്ടും ശിശുമരണം. അഗളി പോത്തുപ്പാടിയിലെ മുരുകേശ്-സിന്ധു ദമ്പതികളുടെ കുട്ടിയാണ് ജനിച്ച ഉടനെ മരിച്ചത്. ഞായറാഴ്ച രാവിലെയാണ് അട്ടപ്പാടിക്ക് സമീപമുള്ള ആശുപത്രിയില്‍ വെച്ച് കുട്ടി മരിച്ചത്. ഇതോടെ ഈ വര്‍ഷം അട്ടപ്പാടി ആദിവാസി മേഖലയില്‍ മരിച്ച നവജാത ശിശുക്കളുടെ എണ്ണം 20 ആയി.
പോഷകാഹാരക്കുറവാണ് മിക്കമരണത്തിനും കാരണമെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നു. ഇതോടൊപ്പം ശിശുമരണവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിനും സാമൂഹ്യക്ഷേമ വകുപ്പിനും വീഴ്ച പറ്റിയതായി പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മി സമ്മതിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ നടപടി സ്വീകരിച്ചുവരുന്നതിനിടെയാണ് ഏറ്റവും ഒടുവിലത്തെ മരണം.
ഇതിന്റെ അടിസ്ഥാനത്തില്‍ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ നടപടി സ്വീകരിച്ചുവരുന്നതിനിടെയാണ് ഏറ്റവും ഒടുവിലത്തെ മരണം.
Keywords : Palakkad, Death, Obituary, Kerala, Attappadi, Baby, Government, Minister, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
