കോഴിക്കോട് ടാങ്കര്‍ ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു; രണ്ടു പേര്‍ക്ക് പരിക്ക്
May 15, 2013, 10:14 IST
ADVERTISEMENT
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു. സൗത്ത് കൊടുവള്ളി മദ്രസ ബസാറിന് സമീപമുള്ള വളവിലാണ് അപകടം. കൊടുവള്ളി സ്വദേശി മൊയ്തുവിന്റെ മകന് ഫിറോസ് (14) ആണ് മരിച്ചത്. നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി സൈക്കിളില്‍ പത്രവിതരണം നടത്തുകയായിരുന്ന ഫിറോസിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. രണ്ടു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ടാങ്കര്‍ ലോറി അമിതവേഗതയിലായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറഞ്ഞത്.
അപകടത്തെ തുടര്‍ന്ന് മറിഞ്ഞ ലോറിയില്‍ നിന്നും പാചകവാതകം ചോരുന്നുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. മുന്‍കരുതല്‍ എന്ന നിലയ്ക്ക് പ്രദേശത്തേയ്ക്കുള്ള വൈദ്യുതി ബന്ധവും വിഛേദിച്ചു. ഫയര്‍ഫോഴ്സ് - പോലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. അപകടത്തെത്തുടര്‍ന്ന് കോഴിക്കോട്- വയനാട് റൂട്ടില്‍ ഗതാഗതം തടസപെട്ടു. താമരശേരിയില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് വരികയായിരുന്ന ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി അപകടമുണ്ടായ സ്ഥലത്തുനിന്ന് ഒരു കിലോമീറ്റര്‍ അകലെവെച്ചുതന്നെ വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു. പ്രദേശത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനും താത്കാലികമായി
വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും പോലീസ് പറഞ്ഞു.
Keywords: Tanker lorry accident, Kozhikode, Death, Injured, Accident, Mobil Phone, Police, Obituary, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.