റംബൂടാന്‍ പഴം തൊണ്ടയില്‍ കുരുങ്ങി ഒന്നര വയസുകാരന് ദാരുണാന്ത്യം

 



കോഴിക്കോട്: (www.kvartha.com 18.08.2021) റംബൂടാന്‍ പഴം തൊണ്ടയില്‍ കുരുങ്ങി ഒന്നര വയസുകാരന് ദാരുണാന്ത്യം. വടകര അയഞ്ചേരി കൊള്ളിയോട് സായ്ദിന്റെയും അല്‍സബയുടെയും മകന്‍ മസിന്‍ അമന്‍ ആണ് മരിച്ചത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല. 

ചൊവ്വാഴ്ച രാത്രി വൈകിയാണ് സംഭവം നടന്നത്. തോല് പൊളിച്ച റംബൂടാന്‍ പഴത്തിന്റെ കുരുവാണ് കുഞ്ഞിന്റെ തൊണ്ടയില്‍ കുടുങ്ങിയത്. സിനാന്‍, അബിയ, ഹനാന്‍ എന്നിവര്‍ കുട്ടിയുടെ സഹോദരങ്ങളാണ്.

അശ്രദ്ധകൊണ്ടും വേഗത്തില്‍ ഭക്ഷണം കഴിക്കുന്നത് മൂലവുമാണ് പ്രധാനമായും ആഹാരപദാര്‍ഥങ്ങള്‍ തൊണ്ടയില്‍ കുടുങ്ങുന്നത്. എന്നാല്‍ ഏത് പ്രായക്കാര്‍ക്കും ഇത്തരത്തില്‍ തൊണ്ടയില്‍ ഭക്ഷണം കുടുങ്ങി അപകടം വരാന്‍ സാധ്യതയുണ്ട്. എങ്കിലും നാല് വയസില്‍ താഴെയുള്ള കുട്ടികളിലാണ് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയുള്ള അപകടങ്ങള്‍ ഏറെയും ഉണ്ടാകുന്നത്. 

റംബൂടാന്‍ പഴം തൊണ്ടയില്‍ കുരുങ്ങി ഒന്നര വയസുകാരന് ദാരുണാന്ത്യം


കുട്ടികളാണെങ്കില്‍ കയ്യില്‍ കമഴ്ത്തി കിടത്തുക. അതിനുശേഷം പുറത്ത് സാവധാനം തട്ടികൊടുക്കുക. ഈ സമയം അബോധാവസ്ഥയില്‍ ആണെങ്കില്‍ തീര്‍ച്ചയായും ആശുപത്രിയില്‍ കൊണ്ടുപോകേണ്ടതുണ്ട്. ചെറിയ കുട്ടികളാണെങ്കില്‍ എത്രയും വേഗം വൈദ്യസഹായം ഉറപ്പുവരുത്തണം. 

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങുമ്പോള്‍, തൊണ്ട പൂര്‍ണമായും അടഞ്ഞുപോകുന്നതാണ് അപകടസാധ്യത കൂട്ടുന്നത്. തൊണ്ട അടഞ്ഞുപോകുന്നത് കുറച്ച് സമയത്തേക്ക് ഓക്സിജെന്‍ പ്രവാഹത്തിന് തടസം സൃഷ്ടിക്കും. ഈ സമയം ഓക്സിജെന്‍ കുറഞ്ഞാല്‍ മസ്തിഷ്‌കത്തിലേക്കും ഹൃദയത്തിലേക്കുമുള്ള രക്തപ്രവാഹം കുറയും. ഇത് അബോധാവസ്ഥയിലേക്കും തുടര്‍ന്ന് മരണത്തിനും കാരണമാകുന്നു.

Keywords:  News, Kerala, State, Kozhikode, Death, Obituary, Child, One-and-half-year-old boy died after Rambutan fruit got stuck in throat
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia