Jail Death | 'കഞ്ചാവ് കേസില്‍ പ്രതിയായ യുവാവ് കോട്ടയം സബ് ജയിലില്‍ കുഴഞ്ഞുവീണ് മരിച്ചു’
കോട്ടയം: (KVARTHA) നഗരമധ്യത്തിൽ നിന്നും 6 കിലോ കഞ്ചാവ് (Ganja Case) പിടിച്ച കേസിൽ പ്രതിയായിരുന്ന (Accused) ഒഡീഷ സ്വദേശി (Odisha Native) ഉപേന്ദ്രനായിക് (35) കോട്ടയം സബ് ജയിലിൽ വച്ച് കുഴഞ്ഞുവീണ് മരിച്ചതായി (Died) പൊലീസ്.
കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് ചെല്ലിയൊഴുക്കം റോഡിലെ വാടക വീട്ടിൽ നിന്നും ഉപേന്ദ്രനായിക്കിനെയും സന്തോഷ്‌കുമാർ നായിക്കിനെയും കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ഈസ്റ്റ് പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽ നിന്നും ഏഴ് കിലോ കഞ്ചാവ് പിടിച്ചെടുത്തിരുന്നു.
നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. എന്നാൽ ഇന്ന് രാവിലെ ഉപേന്ദ്രനായിക് ജയിലിൽ വച്ച് കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. ഉടനെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.
ഉപേന്ദ്രനായിക്കിന്റെ മരണത്തിന് കാരണമായത് എന്താണെന്ന് അന്വേഷിക്കാൻ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളു.#KottayamNews, #JailDeath, #OdishaNative, #DrugArrest, #PoliceInvestigation, #PostmortemReport