നവവരന്‍ പുഴയില്‍ മുങ്ങി മരിച്ചു; ഒഴുക്കില്‍പ്പെട്ട ഭാര്യയെ രക്ഷിച്ചു

 



കോഴിക്കോട്: (www.kvartha.com 04.04.2022) നവവരന്‍ പുഴയില്‍ മുങ്ങി മരിച്ചു. പാലേരി സ്വദേശി റെജിലാല്‍ ആണ് മരിച്ചത്. കുറ്റ്യാടി ജാനകിക്കാട് പുഴയിലാണ് അപകടമുണ്ടായത്. കഴിഞ്ഞ ആഴ്ച മാര്‍ച് 14-ാം തീയതിയായിരുന്നു രജിലാലിന്റെ വിവാഹം. ഒഴുകിപ്പോയ രജിലാലിന്റെ ഭാര്യയെ രക്ഷപ്പെടുത്തി. 

വിവാഹശേഷമുള്ള ഫോടോഷൂടിനെത്തിയതായിരുന്നു ദമ്പതികളെന്ന് ബന്ധുക്കള്‍ പറഞ്ഞു. പുഴക്കരയില്‍ ഫോടോയെടുക്കുന്നതിനിടെ ഇരുവരും കാല്‍വഴുതി വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ബന്ധുക്കളോടൊപ്പമാണ് ഇവര്‍ പുഴക്കരയിലെത്തിയത്. 

നവവരന്‍ പുഴയില്‍ മുങ്ങി മരിച്ചു; ഒഴുക്കില്‍പ്പെട്ട ഭാര്യയെ രക്ഷിച്ചു


അപകടമുണ്ടായതിന് പിന്നാലെ ബന്ധുക്കളുടെ കരച്ചില്‍ കേട്ട് സ്ഥലത്തെത്തിയ ലോറി ഡ്രൈവറാണ് രജിലാലിന്റെ ഭാര്യയെ രക്ഷപ്പെടുത്തിയത്. രജിലാലിനെ പുഴയില്‍ നിന്ന് കയറ്റിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. 

എന്നാല്‍ ഫോടോഷൂട് കഴിഞ്ഞ ദിവസം തന്നെ അവസാനിച്ചിരുന്നുവെന്നും ഈ ദിവസം ബന്ധുക്കളോടൊപ്പം ഇവര്‍ വിനോദയാത്രയ്ക്ക് എത്തിയതാണെന്നും പ്രദേശവാസികള്‍ പറയുന്നു. 

Keywords:  News, Kerala, State, Kozhikode, Obituary, Local-News, Death, Bride, Grooms, Photo, Accident, Newly Wed youth drowns to death in Kozhikode during post marriage photoshoot 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia