മഹാസെന്‍ ചുഴലിക്കാറ്റ്: 200 റോഹിങ്യകള്‍ ബോട്ടപകടത്തില്‍ കൊല്ലപ്പെട്ടു

 


ADVERTISEMENT

യാങ്കൂണ്‍: മഹാസെന്‍ ചുഴലിക്കാറ്റ് വീശിയടിക്കുന്നതിന് മുന്‍പ് താല്‍ക്കാലിക ക്യാമ്പുകളില്‍ കഴിഞ്ഞിരുന്ന റോഹിങ്യകളെ സുരക്ഷിതസ്ഥാനങ്ങളിലേയ്ക്ക് മാറ്റുന്നതിനിടയിലുണ്ടായ ബോട്ടപകടത്തില്‍ 200ലേറെ റോഹിങ്യമുസ്ലീങ്ങള്‍ കൊല്ലപ്പെട്ടു. റോഹിങ്യകളുമായി നീങ്ങിയ ബോട്ട് പാറയില്‍ തട്ടിതകര്‍ന്നാണ് അപകടമുണ്ടായത്. പടിഞ്ഞാറന്‍ മ്യാന്മറിലാണ് സംഭവം നടന്നത്. ബോട്ടിലുണ്ടായിരുന്ന ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടതെന്ന് യുഎന്‍ ഓഫീസ് ഫോര്‍ ദി കോ ഓര്‍ഡിനേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്‌സ് ഉദ്യോഗസ്ഥന്‍ കിര്‍സ്റ്റന്‍ മില്‍ഡ്രന്‍ പറഞ്ഞു.

റാഖിനേ സ്‌റ്റേറ്റിലെ പൗക്തവ് ടൗണ്‍ഷിപ്പില്‍ തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം. ബംഗാള്‍ ഉടക്കടലില്‍ ശക്തിപ്രാപിച്ച് മ്യാന്മറിലേയ്ക്ക് നീങ്ങിയ മഹാസെന്‍ ചുഴലിക്കാറ്റ് നാശനഷ്ടങ്ങളുണ്ടാക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് സിത്ത്വേയിലെ താല്‍ക്കാലിക ക്യാമ്പുകളില്‍ കഴിഞ്ഞിരുന്ന റോഹിങ്യകളെ സുരക്ഷിത ക്യാമ്പുകളിലേയ്ക്ക് മാറ്റുന്നതിനിടയിലാണ് അപകടം.

അതേസമയം കാലാവസ്ഥാനിരീക്ഷകരുടെ മുന്നറിയിപ്പ് നിലനില്‍ക്കുമ്പോഴും സര്‍ക്കാര്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ സാവകാശത്തിലാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചു. മഹാസെന്‍ ബര്‍മയില്‍ ശക്തമായി വീശിയടിക്കുമെന്നാണ് അറിയിപ്പ്. നിരവധി താല്‍ക്കാലീക ക്യാമ്പുകളില്‍ കഴിയുന്ന മുസ്ലീം റോഹിങ്യകളുടെ സംരക്ഷണം ഉറപ്പുവരുത്തിയില്ലെങ്കില്‍ സംഭവിക്കുന്നത് പ്രകൃതിദുരന്തമാകില്ല, മറിച്ച് മനുഷ്യര്‍ സൃഷ്ടിക്കുന്ന ദുരന്തമാകുമെന്നും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ഏഷ്യ ഡയറക്ടര്‍ ബ്രാഡ് ആദംസ് മുന്നറിയിപ്പ് നല്‍കി.

മ്യാന്മറിലെ മുസ്ലീം റോഹിങ്യകളും ബുദ്ധമത അനുയായികളായ റാഖിനേകളും തമ്മിലുണ്ടായ സംഘര്‍ഷത്തെതുടര്‍ന്ന് പതിനായിരക്കണക്കിന് റോഹിങ്യകളാണ് വീടുകള്‍ നഷ്ടമായി അഭയാര്‍ത്ഥിക്യാമ്പുകളില്‍ അഭയം പ്രാപിച്ചത്. ഭൂരിപക്ഷമായ റാഖിനേകളില്‍ നിന്നും ന്യൂനപക്ഷമായ റോഹിങ്യകള്‍ക്ക് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് നേരിടേണ്ടിവരുന്നത്. യുഎന്‍ അടക്കമുള്ള നിരവധി മനുഷ്യാവകാശ സംഘടനകള്‍ റാഖിനേകളുടെ സംഘടിത ആക്രമണങ്ങള്‍ക്കെതിരെ നിരവധി തെളിവുകള്‍ പുറത്തുവിട്ടിട്ടുണ്ട്.
മഹാസെന്‍ ചുഴലിക്കാറ്റ്: 200 റോഹിങ്യകള്‍ ബോട്ടപകടത്തില്‍ കൊല്ലപ്പെട്ടു

SUMMARY: A boat carrying about 200 Rohingya Muslims who were evacuating ahead of a storm has capsized off western Myanmar, killing all but one person, UN officials have said.

Keywords: World news, Obituary, Kirsten Mildren, UN Office for the Coordination of Humanitarian Affairs (OCHA), Al Jazeera, Confirmed survivor, Tuesday's accident, 200 Rohingya Muslims
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia