Obituary | മുസ്ലിം ലീഗ് നേതാവ് പാലക്കോടന്‍ മുസ്തഫ ഹാജി നിര്യാതനായി


കണ്ണൂർ: (KVARTHA) മുസ്ലിം ലീഗ് നേതാവും തളിപ്പറമ്പ് സര്‍വീസ് ബാങ്ക് ഡയറക്ടറമായിരുന്ന പാലക്കോടന്‍ മുസ്തഫ ഹാജി എന്ന കുട്ടുക്കന്‍ മുസ്തഫ ഹാജി(79) നിര്യാതനായി. തളിപ്പറമ്പിലെ പൗരപ്രമുഖനും സൈദാര്‍ പള്ളി - ബാഫഖി മദ്രസ പ്രസിഡന്റുമായിരുന്നു.
ഭാര്യ: സി.പി ഖദീജ.മക്കൾ: അബ്ദുല്ല, റഫീഖ് (ടോയ് വേൾഡ്), ഹംസ, നൗഷാദ്, നിസാർ, മൻസൂർ, ഷബീർ, സൗദ, ലുബ്‌ന. മരുമക്കൾ: കെ.പി. ഹനീഫ, കെ.പി. ശഫീഖ് (അമൂൽ), ബുഷ്‌റ, റസീന, മറിയംബി, ഫൗസിയ, സാജിദ, നിലോഫർ, ഹജീബ. സഹോദരങ്ങൾ: ഫാത്തിമ ഹജ്ജുമ, ആലികുഞ്ഞി, മജീദ്, സുബൈദ, കുട്ട്യാലി. പരേതരായ മമ്മുഞ്ഞി ഹാജി, ആയിഷ ഹജ്ജുമ്മ.
പാലക്കോടന്‍ മുസ്തഫ ഹാജിയുടെ നിര്യാണത്തിൽ മുസ്ലിം ലീഗ് നേതാക്കൾ അനുശോചിച്ചു. കെ.വി മുഹമ്മദ് കുഞ്ഞി, സി.പി.വി അബ്ദുല്ല, കോഴി മുസ്തഫ ഹാജി, എസ് അലി, ഗാന്ധി സിദീഖ്, എ അബ്ദുല്ല ഹാജി, ബദരിയ ബഷീര്‍, എ.പി. ഇബ്രാഹിം, കെ.വി ഖാദര്‍, കെ.വി സൈനുദ്ധീന്‍ ഹാജി എന്നിവർ മൃതദേഹത്തിൽ ഹരിത പതാക പുതപ്പിച്ചു