മഹാരാഷ്ട്ര സെക്രട്ടറിയേറ്റിലുണ്ടായ അഗ്നിബാധയില്‍ 3 പേര്‍ മരിച്ചു; അട്ടിമറിയെന്ന് സംശയം
Jun 22, 2012, 12:00 IST
അഗ്നിബാധയില്‍ വിവാദ ആദര്‍ശ് ഫ്ലാറ്റ് കുംഭകോണത്തിലെ നിര്‍ണായക ഫയലുകള്‍ കത്തിനശിച്ചതായുള്ള വാര്‍ത്ത പൃഥ്വിരാജ് ചൗഹാന്‍ നിഷേധിച്ചു. കേസുകായി ബന്ധപ്പെട്ട ഫയലുകളെല്ലാം സുരക്ഷിതമാണെന്ന് സിബിഐയും വ്യക്തമാക്കി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമീക നിഗമനം. എന്നാല്‍ അട്ടിമറി നീക്കമാണെന്ന് സംശയം നിലനില്‍ക്കുന്നുണ്ട്. മഹാരാഷ്ട്രാ ആദിവാസി ക്ഷേമ വകുപ്പ് മന്ത്രി ബബന്‍ റാവു പച്ച്പത്തിന്റെ നാലാം നിലയിലെ ക്യാബിനില്‍ നിന്നാണ് തീ പടര്‍ന്നു തുടങ്ങിയത്. തീ പടര്‍ന്നതോടെ മന്ത്രാലയത്തിനുളളിലുണ്ടായിരുന്ന ഉദ്ദ്യോഗസ്ഥരടക്കമുളളവര്‍ പരിഭ്രാന്തരായി പുറത്തേക്കോടുകയായിരുന്നു.
കെട്ടിടത്തിലെ ജാലകങ്ങളിലൂടെയും മറ്റുമാണ് അഗ്നിശമനസേനാ പ്രവര്‍ത്തകര്‍ പലരെയും പുറത്തെത്തിച്ചത്. മുംബൈ പോലീസിലെ ക്വിക്ക് റെസ്‌പോണ്‍സ് ടീമും, നേവല്‍ ഡോക് യാര്‍ഡിലെ സേനാംഗങ്ങളും എത്തിച്ചേര്‍ന്നതോടെയാണ് കെട്ടിടത്തിനുളളില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കുന്നതിനുളള ശ്രമം ഊര്‍ജ്ജിതമായത്. ഹൈട്രോളിക് ലാഡറുകളുപയോഗിച്ചായിരുന്നു രക്ഷാ പ്രവര്‍ത്തനം.
Keywords: Mumbai, Secretariat, Fire, National, Mantralaya, Accident, Documents
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.