റാബത്ത്: തെക്കന്‍ മൊറോക്കോയില്‍ ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞ് 42 പേര്‍ മരിച്ചു. 24 പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം നടന്നത്.
സഗോരയില്‍ നിന്നുമെത്തിയ ബസ് 150 അടി താഴ്ചയുള്ള കൊക്കയിലേയ്ക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. 37 പേര്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ബാക്കി അഞ്ച് പേര്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.
ആഫ്രിക്കയില്‍ ഏറ്റവും അപകടം നിറഞ്ഞ റോഡുകളാണ് മൊറോക്കോയിലുള്ളത്. 2011ല്‍ 4,200 പേരാണ് മൊറോക്കോയില്‍ അപകടത്തില്‍ മരിച്ചത്.
SUMMERY: Rabat: Forty-two people were killed and 24 injured Tuesday when their passenger bus fell into a ravine in southern Morocco, a media report said.
Keywords: World, Obituary, Morocco, Bus accident, Injured, Rabat, Ravine, Accidental death,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.