കാണാതായ പെണ്‍കുട്ടിയെ കിണറ്റില്‍ കണ്ടെത്തി

 


തൊടുപുഴ: (www.kvartha.com 30/07/2015) കാണാതായ പെണ്‍കുട്ടിയെ അവശ നിലയില്‍ കിണറ്റില്‍ കണ്ടെത്തി. തൊടുപുഴക്ക് സമീപം കലയന്താനിയിലെ ഒരു വീടിനോട് ചേര്‍ന്ന കിണറ്റിലാണ് ബുധനാഴ്ച പുലര്‍ച്ചെ രണ്ടോടെ കണ്ടെത്തിയത്.

കാണാതായ പെണ്‍കുട്ടിയെ കിണറ്റില്‍ കണ്ടെത്തി
File Photo
തൊടുപുഴയില്‍ നിന്ന് ഫയര്‍ ഫോഴ്‌സും പോലീസും എത്തി അവശനിലയിലായിരുന്ന പെണ്‍കുട്ടിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോതമംഗലത്തെ സ്വകാര്യ കോളേജിലെ വിദ്യര്‍ഥിനിയും ഇടുക്കി സ്വദേശിയുമായ പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം  കാണാതായതായി കോതമംഗലം പോലീസില്‍  രക്ഷിതാക്കള്‍ പരാതി നല്‍കിയിരുന്നു.

Keywords: Obituary, Thodupuzha, Kerala, Missing girl found dead, Girl

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia