മെക്സിക്കൻ സൗന്ദര്യ റാണി സൈന്യം നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ടു
Nov 27, 2012, 10:43 IST
ക്യുലിയാകൻ: സൈന്യവും മയക്കുമരുന്ന് മാഫിയയും തമ്മിൽ നടത്തിയ വെടിവെപ്പിൽ മെക്സിക്കൻ സൗന്ദര്യ റാണി മരിയ സൂസന്ന ഫ്ലോറസ് ഗാമസ് കൊല്ലപ്പെട്ടു. തന്റെ പുതിയ ചിത്രമായ 'മിസ് ബാല ഓർ മിസ് ബുള്ളറ്റ്' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി യാത്രചെയ്യുന്നതിനിടയിലാണ് മരിയക്ക് അബദ്ധത്തിൽ വെടിയേറ്റത്. മെക്സിക്കോയിലെ മയക്കുമരുന്ന് മാഫിയയും സൗന്ദര്യ റാണികളും തമ്മിലുള്ള ബന്ധമാണ് ചിത്രത്തിന്റെ പ്രമേയം.
പർവതപ്രദേശമായ സിനലോയിലാണ് ഏറ്റുമുട്ടൽ നടന്നത്. ഇവിടെനിന്നുമാണ് മരിയയുടെ മൃതദേഹം വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. ഇവർ മാഫിയ സംഘങ്ങൾക്കിടയിൽ എത്തിയതിനെക്കുറിച്ച് പോലീസിന് വ്യക്തതയില്ല. മരിയ ആയുധങ്ങൾ ഉപയോഗിച്ചിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
ചിത്രികരണത്തിനുശേഷം സിനലോയിലെ വസതിയിലേയ്ക്ക് തിരിച്ചുപോകുന്നതിനിടയിൽ മരിയയുടെ കാർ മാഫിയാ സംഘാംഗങ്ങളുടെ കാറിനിടയിൽപെട്ടതാകാമെന്നും അഭ്യൂഹങ്ങളുണ്ട്. മാഫിയ പ്രവർത്തനങ്ങൾ ശക്തമായ നഗരമാണ് സിനലോ. പട്രോളിംഗ് നടത്തുകയായിരുന്ന സൈനീക വാഹനത്തിനുനേരെ മാഫിയ സംഘാംഗങ്ങൾ വെടിയുതിർത്തുകയായിരുന്നു. തുടർന്ന് മാഫിയ സംഘത്തിന്റെ വാഹനങ്ങളെ പിന്തുടർന്ന് സൈന്യം വെടിവെക്കുകയായിരുന്നു.
SUMMERY: Culiacan (Mexico): A 20-year-old state beauty queen died in a gun battle between soldiers and the alleged gang of drug traffickers she was traveling with in a scene befitting the hit movie "Miss Bala," or "Miss Bullet," about Mexico's not uncommon ties between narcos and beautiful pageant contestants.
Keywords: World, Obituary, Murder, Shoot out, Drug mafia, Army, Narco, Mexico, Beauty Queen, Shot dead,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.